കോഴി തോരന്‍ /kozhi thoran
By : Kunju Mol
ചേരുവകള്‍:
ചിക്കന്‍ -1 കിലോ
ചുവന്നുള്ളി -250 ഗ്രാം
തേങ്ങ -1 മുറി
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -2 ടീസ്പൂണ്‍
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
പെരുംജീരകം -1 ടീസ്പൂണ്‍
കടുക് -1/2 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ -1/4 കപ്പ്
കറിവേപ്പില
ഉപ്പ്
പാകം ചെയ്യുന്ന വിധം :
ചിക്കന്‍ എല്ലിലാതെ ചെറുതായി അരിഞ്ഞ് കഴുകി മഞ്ഞള്‍പൊടിയും, ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ,ഉപ്പും ചേര്‍ത്ത് വേവിക്കുക . തേങ്ങ ചെറുതായി തിരുമി ,മുളകുപൊടിയും മല്ലിപൊടിയും ,പെരുംജീരകവും ചേര്‍ത്ത് തരുതരിപ്പായി അരക്കുക .
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു ,ഉഴുന്ന് പരിപ്പ് , വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ഇട്ട് താളിച്ച് ,നെടുകെ അരിഞ്ഞ ചുവന്നുള്ളി വഴറ്റുക .ഇതില്‍ വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ,അരപ്പും ചേര്‍ത്ത് നന്നായി വഴറ്റുക .വെള്ളം ചേര്‍ക്കരുത് .തോരന്‍ പരുവത്തില്‍ വാങ്ങിവച്ചു കറിവേപ്പില ഇട്ട് അടച്ചു വെയ്ക്കുക .കോഴിതോരന്‍ റെഡി .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes