റവ കേക്ക്
By : Muneera Saheer
ഇതിനു കേക്ക് എന്നൊ അപ്പമെന്നൊ വിളിക്കാം... ആവിയിൽ വേവിച്ച് എടുത്തതാണ്...
1. കോഴിമുട്ട - 2
2. ബട്ടർ - 200 ഗ്രാം ( ഓയിലും ചേർക്കാം )
3. റവ - 1 കപ്പ്
4. മൈദ - 1/2 കപ്പ്
5. പാൽ (milk ) - 1 കപ്പ്
6. വനില എസ്സൻസ്സ് - 1/2 ടിസ്പൂൺ
7. ബേക്കിങ്ങ് പൗഡർ - 1/2 ടിസ്പൂൺ
8. ചെറുനാരങ്ങ നീര് - 3 ടേബിള്‍സ്പൂൺ
9. പഞ്ചസാര - 3/4 കപ്പ്
10. ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയത് - 2 ടിസ്പൂൺ
പാകം ചെയ്യുന്ന വിധം :-
ബൗളിൽ മുട്ടയും, ബട്ടറും, ആവശ്യത്തിന് പഞ്ചസാരയും ഇട്ട് നന്നായി അടിക്കുക ( beat ചെയ്യുക )... റവ, മൈദ, ബേക്കിങ്ങ് പൗഡർ ഇട്ട് നന്നായി യോജിപ്പിക്കുക... പാലും, വനില എസ്സൻസ്സും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക... ബട്ടർ തടവിയ പാത്രത്തിൽ ( mould ) കൂട്ട് ഒഴിച്ച് ചൂടായ അപ്പ ചെമ്പിൽ വെച്ചു 20,30 മിനിറ്റ് വേവിക്കുക... ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കി ഒട്ടിപിടിക്കുന്നിലെങ്കിൽ വെന്തിട്ടുണ്ടാക്കും...
സോസ് ഉണ്ടാക്കുന്ന വിധം :-
4 ടേബിൾ സ്പൂൺ പഞ്ചസാരയും, കുറച്ച് വെളളവും, ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയത് ചേര്‍ത്ത് തിളപ്പിക്കുക... നന്നായി കുറുകി വരുമ്പോൾ ചെറുനാരങ്ങ നീര് ചേര്‍ത്ത് വാങ്ങി വെന്ത കേക്കിന്റെ മേലേ ചുടോടെ ഒഴിക്കുക... മേലേ നൂട്ടെല്ല കൊണ്ട് അലങ്കരിച്ചതാണ് ( ഇത് optional യാണ് )... തണുത്താൽ കട്ട് ചെയ്ത് വിളമ്പാം... Thanks.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post