നേന്ത്രപഴം ഹലുവ 
By : Remya Ranjith
നേന്ത്രപഴം (നന്നായി പഴുത്തത് )- 2 എണ്ണം 
പഞ്ചസാര - 2 സ്പൂൺ 
മില്ക്ക് -1 കപ്പ്‌
കണ്ടെന്സെടെ മില്ക്ക് -1/4 കപ്പ്‌
കശുവണ്ടി പരിപ്പ് -4 എണ്ണം
ഉണക്ക മുന്തിരി -4 എണ്ണം
ചെറി - 4 എണ്ണം

1. നേന്ത്രപഴം നടുവിലെ അരി കളഞ്ഞു ചെറുതായി അരിയുക
2.ചട്ടി അടുപത്ത് വെച്ച് ചൂടായ ശേഷം കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത് കോരി മാറ്റിവെക്കുക
3.ഇനി അതെ ചട്ടിയിൽ അരിഞ്ഞു വെച്ച പഴം വഴറ്റുക. ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുക്കുക.
പഴം ചട്ടിയിൽ നിന്നും ഒട്ടിപിടിക്കാതെ വേറിട്ട്‌ പോരുന്നത് വരെ വഴറ്റണം.
4.ഇതിലേക്ക് തിളപ്പിച്ച പാലും,പഞ്ചസാരയും, കണ്ടെന്സെടെ മില്കും ഒഴിച്ച് വറ്റുന്നത് വരെ ഇളക്കുക.
5. ഇനി തീ അണച്ച് കശുവണ്ടിയും മുന്തിരിയും ചെറിയും ചേർത്ത് ഇളക്കി തണുപ്പിക്കുക. ഹലുവ റെഡി.

(ഏലക്ക പൊടിയും വേണമെങ്കിൽ കൂട്ടാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post