ഇത് എന്ടെ തുടക്ക പോസ്റ്റ്‌ ആണേ !!!! കില്ലാടികൾ കൊടി കുത്തി വാഴുന്നിടമാ ... ദൈവമേ ... കാത്തോളണേ ... എന്നെ പോലെ നിങ്ങൾ ഒരുപാടു പേര് ഇത് ചെയ്യുന്നുണ്ടാവും ... എന്നാലും .. ആർക്കെങ്കിലും അറിയാത്തവർക്ക് ഉപകരിച്ചാലോ ... ആ രീതിയിൽ കണ്ടാൽ മതി ഈ പോസ്റ്റ്‌ .. 

സാദാ നാരങ്ങാവെള്ളം ..
By : Shaini Janardhanan
വേണ്ട ചേരുവകകൾ 
1) നാരങ്ങാ - 1 Kg
2) ശുദ്ധ ജലം - 1 ഗ്ലാസ്‌
3) തേൻ - 1 ടേബിൾ സ്പൂണ്‍

ഒരു നാരങ്ങ കഴുകി ഗ്ലാസ്സിലേക്കു പിഴിഞ്ഞ് വെള്ളവും തേനും ചേർത്ത് ഇളക്കി കുടിക്കുക ... വെള്ളം തണുത്തതോ അല്ലാത്തതോ ഉപയോഗിക്കാം .... കഴിഞ്ഞു ...

ഇതിലൊരു പുതുമയും ഇല്ല ... അല്ലേ ????
എന്നാ ഉണ്ട് ... ഞാൻ പറഞ്ഞത് 1 Kg നാരങ്ങാ എടുക്കാനാണ് . ഒരു നാരങ്ങാ മാത്രമേ നമ്മൾ ഉപയോഗിച്ചുള്ളു ...

ബാക്കി വന്ന നാരങ്ങ കഴുകി മാറ്റിവയ്ക്കുക ... ശേഷം പെണ്‍ വർഗം സ്വന്തം ഭർത്താവിനെയോ കുട്ടിയേയോ വിളിക്കുക ... കണ്ണുരുട്ടി മുഴുവൻ നാരങ്ങയും ഞെക്കിപിടിച്ചു ചാറെടുപ്പിക്കുക .... ഐസ് ട്രേ യിൽ ഒഴിച്ച് ഫ്രീസെറിൽ തള്ളുക ... (ലൈം പീൽ, മിന്റ് ലീവ്സ്‌ ഇവ ചേർത്തും ഫ്രീസ് ചെയ്തുവെക്കാം) ആവശ്യാനുസരണം പുറത്തെടുത്തു തേൻ, വെള്ളം ഇവ മിക്സ്‌ ചെയ്തു കുടിച്ചോളൂ ..

ഇനി ബാച്ചികളാണെങ്കിൽ റൂമിൽ ഏതെങ്കിലും ഒരു പാവം പിടിച്ചവൻ കാണാതിരിക്കില്ല ... അവനെ ഈ പണിയേല്പിച്ചു നിങ്ങൾ പോയി ടിവി കണ്ടോ ... ഇടയ്ക്കിടയ്ക്ക് വന്നു, സൂപ്പർവൈസ്‌ ചെയ്‌താൽ മതി ... ഒരു ചെറിയ കത്തി എടുത്തു കൈയ്യിൽ പിടിച്ചിരിക്കണം ... പാവപ്പെട്ടവൻ കൈ വേദനിച്ചു ദയനീയമായി നിങ്ങളെ നോക്കുന്ന സമയത്ത് നിങ്ങൾ കത്തിയെടുത്തു കവിൾ ചൊറിഞ്ഞാൽ മതി .. അവൻ പിന്നെ മിണ്ടില്ല ...

ഇനി പാവം നിങ്ങൾ തന്നെയാണ് ഈ പണി ചെയ്യുന്നെകിൽ പിന്നെ, നാരങ്ങയുടെ മുഴുവൻ ജ്യൂസ്‌ പിഴിയുമ്പോൾ കിട്ടാൻ രണ്ടു വഴിയുണ്ട് ... ഒന്നുകിൽ കൈപ്പത്തിക്കും ഒരു ഹാർഡു സർഫസിനും ഇടയിൽ ശക്തിയായി ഉരുട്ടുക .. അല്ലെങ്കിൽ ഒന്നു മൈക്രോവേവ് ചെയ്യുക ... എന്നിട്ട് അമർത്തി പിഴിഞ്ഞെടുക്കുക

നിങ്ങൾ ചോദിക്കും നാരങ്ങാ തേൻ വെള്ളം മെലിയില്ലേ എന്ന് ... ഇല്ല ഈ മിക്സ്‌ ഒന്നാംതരം എനർജി ബൂസ്റ്റെർ ആണ് .. ജിം ഫനടിക്സിനു പ്രത്യേകിച്ചും ... തേനിനു അങ്ങനെയൊരു കുഴപ്പം ഉണ്ട് ... ചൂടുവെള്ളം ചേർക്കുമ്പോഴും തണുത്ത വെള്ളം ചേർക്കുമ്പോഴും രണ്ടു തലതിരിഞ്ഞ സ്വഭാവമാ ... എന്നെ പോലെ .. grin emoticon

ഷുഗർ ഉപയോഗിക്കാം .... ഞാൻ ഹെൽത്തി ആയിക്കോട്ടെ എന്ന് വിചാരിച്ചു ... ഷുഗർ സബ്സ്ടിടുറ്റ് ചെയ്യുന്നവർ അതുകൂടി ആഡ് ചെയ്തു ഫ്രീസ് ചെയ്യാം. സമയം പിന്നെയും ലാഭിക്കാം ... എന്നുവച്ച് തേൻ ഫ്രീസ് ചെയ്യണ്ടാ.

ഇങ്ങനെ ചെയ്തു വെച്ചാൽ ഉള്ള ഉപയോഗങ്ങൾ താഴെ കൊടുക്കുന്നു

1) എപ്പോൾ വേണമെങ്കിലും നാരങ്ങാ വെള്ളം തത്സമയം
2) ചൂടുവെള്ളം, ഹണി മിക്സ്‌ ചെയ്‌താൽ മെലിയാൻ ബെസ്റ്റ്
3) ഒരു ക്യുബ് എടുത്തു തേനും മഞ്ഞളും പാൽപാടയും ചേർത്താൽ എല്ലാ തരാം സ്കിന്നിനുമുള്ള മാസ്ക് ആയി
4) ലെമണ്‍ കേക്ക് ഉണ്ടാക്കാം
5) ലെമണ്‍ റൈസ് ഈസി ആയി ഉണ്ടാക്കാം
6) ബിരിയാണി, ഘീ റൈസ്, സാദാ റൈസ് ഇവ ഉണ്ടാക്കുമ്പോൾ ചോറു കട്ടകെട്ടാതിരിക്കാൻ ഉപയോഗിക്കാം
7) ഷുഗർ ചേര്ക്കാത ക്യുബ് ആണെങ്കിൽ തലയിൽ തേച്ചാൽ താരൻ മാറും ... എണ്ണയും മിക്സ്‌ ചെയ്യാം വേണമെങ്കിൽ
8) വോഡ്ക, ജിൻ, റ്റെഖില ഏതെങ്കിലും മിക്സ്‌ ചെയ്തു കോക്ക്റ്റൈൽ ഉണ്ടാക്കാം ... കുടിയന്മാർക്ക് എളുപ്പത്തിൽ
9) ചൂടുവെള്ളത്തിൽ അല്പം ഷാമ്പൂ, ഉപ്പ്, ഡെറ്റോൾ ഒഴിച്ച് ഒരു ക്യുബ് ഇട്ടാൽ മാനിക്യൂർ, പെഡിക്യൂർ വീട്ടിൽ ചെയ്യാം .. കാശ് ലാഭം
10) മീൻ നന്നാക്കുമ്പോൾ ഇതിലൊരു കഷ്ണം ഇട്ടു കഴുകിയാൽ ഉളുമ്പുനാറ്റം കളയാം
11) ബാക്കി വരുന്ന നാരങ്ങാ തൊണ്ട് അച്ചാറിടാം (ഡേറ്റ്സ് മിക്സ്‌ ചെയ്താൽ രണ്ടാമതൊന്ന്), കിച്ചണ്‍ സിങ്ക്, പാത്രങ്ങൾ ഇവ വൃത്തിയാക്കാം, നഖത്തിലുരസിയാൽ കറകൾ മാറ്റാം. മുറിച്ചു പീൽ, ടേസ്റ്റ് എൻഹാൻസർ ആയി എന്ത് ഫൂഡിലും ചേർക്കാം (കേക്ക്, സൂപ്, ജാം, ജെല്ലി, ജ്യൂസ്‌, etc ).... ഉണക്കി പൊടിച്ചു, ഓറഞ്ച് പീൽ പൊടിച്ചതും വെള്ളവും മിക്സ്‌ ചെയ്തു മുഖത്തിട്ടാൽ മുഖക്കുരുവും കലകളും പാടെ പോകും .... സ്ഥിരമായി ഉപയോഗിക്കണമെന്നു മാത്രം
12) ജിഞ്ചർ ജ്യൂസ്‌, മഞ്ഞൾ ജ്യൂസ്‌ മിക്സ്‌ ചെയ്‌താൽ നിങ്ങളെ ഡിറ്റൊക്സ് ചെയ്യാം
13) പഞ്ചാസാര മിക്സ്ചെയ്തു അലിയുന്നതിനു മുൻപ് കൈമുട്ടിലും കാൽമുട്ടിലും പതിവായി തിരുമ്മിയാൽ കറുത്ത നിറം മാറും.
14) ഒരു ക്യുബ്, ഒരു ഗ്ലാസ്‌ വെള്ളം, കാൽ ടീ സ്പൂണ്‍ ഉപ്പുപൊടി ... ലോ ബിപികാർക്ക് ബെസ്റ്റ്‌ ... പക്ഷേ ബിപി ഉള്ളവർ ഇത് നോക്കിപോലും പോവരുത്
15) ഒരു സ്പൂണ്‍ നാരങ്ങ നീരും അൽപം ഉപ്പും അൽപം കുരുമുളകു പൊടിയും ഒരു സ്പൂണ്‍ ഇഞ്ചിനീരും ചേർത്ത് കഴിച്ചാൽ ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവയ്ക്ക് ഉടൻ പരിഹാരം
16) മിക്സ്‌ ഒലിവ് ഓയിൽ, ലൈം ജ്യൂസ്‌, ഉപ്പ്, പെപ്പർ - ചിക്കൻ/ഫിഷ്‌ ഗ്രില്ലിനുള്ള മാരിനേറ്റ് റെഡി
17) മിക്സ്‌ ഒലിവ് ഓയിൽ, ലൈം ജ്യൂസ്‌, ഉപ്പ് (വേണമെങ്കിൽ) . നന്നായി അടിച്ചു (എമൽസിഫൈ ) ചെയ്‌താൽ സാലഡ് ഡ്രെസിംഗ് ആയി
18) പാലിൽ നാരങ്ങ നീരോഴിച്ചു പിരിച്ചു പനീർ എളുപത്തിലുണ്ടാക്കാം
19) പകുതി നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ദിവസം 2/3 തവണ കുടിച്ചാൽ ഫാറ്റി ലിവർ പ്രോബ്ലം ഭേദമാകുമെന്നു പോലും. സ്ഥിരമായി ഒരു രണ്ടു മാസമെങ്കിലും ചെയ്യണം
20) ബേകിംഗ് സോഡാ, ഉപ്പ്‌, കാൽ ടീ സ്പൂൺ നാരങ്ങാ നീരും മിക്സ്‌ ചെയ്തു പല്ല് തേച്ചാൽ ഏത് മഞ്ഞളിച്ച പല്ലും വെളുത്ത് മുത്തു പോലെ തിളങ്ങും . വെള്ളം കൂടി ചേർത്താൽ നല്ല മൗത്ത് വാഷ് ആയീ .. ഇത് രാവിലെയും വൈകിട്ടും പതിവായീ ഉപയോഗിച്ചാൽ വായ്നാറ്റം പമ്പ കടക്കും.. നിങ്ങളെക്കണ്ട് ആള്ക്കാരോടില്ല ..
21) ഇനി നിങ്ങൾ പൂരിപ്പിച്ചോ ... എനിക്ക് മതിയായീ .. ഒരു പണി നിങ്ങൾക്കും ഇരിക്കട്ടേ grin emoticon

PS : ഞാൻ സാദാ നാരങ്ങ വെള്ളം ആണ് ഉണ്ടാക്കിയത് ... യാതൊരു അധിക മിക്സും അതുകൊണ്ട് ഇതിലില്ല ... പക്ഷെ, നിങ്ങൾക്ക് വേണമെങ്കിൽ, ഓറഞ്ച് ജ്യൂസ്‌, ജിഞ്ചർ ജ്യൂസ്‌, മിൻറ്റ് ലീവ്സ്‌, അല്പം ഉപ്പ്‌, അൽപം കുരുമുളകു പൊടി (ഓരോരുത്തരുടെ രുചിയനുസരിച്ചു) ചേർക്കാം .... എനിക്ക് എല്ലാത്തിന്റെയും തനതു രുചി കൂടുതൽ ഇഷ്ടമായതു കൊണ്ട് മറ്റൊന്നും ചെർത്തിട്ടില്ല ... തേനോ പഞ്ചസാരയോ ചേർക്കുമ്പോൾ ഒരിക്കലും മധുരം മുന്നിട്ടാവരുത് ... നാരങ്ങായുടെ പുളി മുന്നിട്ടു നില്ക്കണം ... നമ്മൾ നാരങ്ങാ വെള്ളമാണ് ഉണ്ടാക്കിയത് ... അല്ലാതെ പഞ്ചസാര പാനി അല്ലാ.

സോഡാ, ടേസ്റ്റ് ആണെങ്കിലും വേണ്ടാ എന്നേ ഞാൻ പറയു ... പിന്നെ എല്ലാം നിങ്ങളുടെ ഇഷ്ടം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post