CHICKEN PESTO PASTA WITH WHITE SAUCE
By : Sudheesh k Suresh
ആവശ്യമുള്ളവ പെസ്തോ സോസിനു വേണ്ടി

ബേസില്‍ ഇല
പൈന്‍ നട്സ്
വെളുത്തുള്ളി
ഒലിവ് ഓയില്‍
പാര്‍മേസന്‍ ചീസ്
ഉപ്പ്

ഇതെല്ലം കൂടെ മിക്സിയിലിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.

വൈറ്റ് സോസ് ഉണ്ടാക്കുന്നതിനായി

മൈദാ
ഉപ്പില്ലാത്ത വെണ്ണ
പാല്‍
ഒരു സവോള
കരുവപ്പട്ടയുടെ ഇല
ഗ്രാമ്പൂ

ഇതു ഉണ്ടാക്കുനുള്ള മൈദയും വെണ്ണയും സമമായിരിക്കണം. ആദ്യം ഒരു ചുവടു കട്ടിയുള്ള പാനില്‍ വെണ്ണ ഒഴിച്ച് അതിലേക്കു മൈദാ കുറേശ്ശെ ഇട്ടു അടിയില്‍ പിടിക്കാതെ ഇളക്കണം ഇതു ഒരു പൌഡര്‍ പോലെ ആകും . ഇതു അടിയില്‍ പിടിക്കാതെയും കറത്തു പോകാതെയും ശ്രദ്ദിക്കണം. അതിനു ശേഷം പാല്‍ തിളപ്പിക്കണം അതിലേക്കു ആ സവോളയില്‍ കരുവപ്പട്ടയുടെ ഇല ഗ്രാമ്പൂ ഉപയോഗിച്ച് കുത്തിയിട്ട് ആ പാലിലേക്കു ഇടണം . പിന്നെ നമ്മള്‍ ആദ്യം തയ്യാറാക്കിയ മൈദാ ഇതിലേക്ക് കുറച്ചു കുറച്ചിട്ട് വിസ്കു കൊണ്ടു ഇളക്കണം . ഇളക്കുമ്പോള്‍ പ്രത്യേകം അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ഇതിലേക്ക് ആവശ്യമുള്ള ഉപ്പു ചേര്‍ത്ത് തിളക്കുമ്പോള്‍ വാങ്ങുക., ഇത് വാങ്ങുന്ന വരെ ഇളക്കികൊണ്ടിരിക്കണം അല്ലേല്‍ അതു അടിയില്‍ പിടിക്കും.

ഇനി ചിക്കന്‍ ബ്രെസ്റ്റ് ഉപ്പു വൈറ്റ് പേപ്പറും ചേര്‍ത്ത് ഗ്രില്‍ ചെയ്തിട്ടു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മാറ്റിവെക്കുക.

അതിനു ശേഷം പാസ്താ ( ഞാനിവിടെ പെന്നെ പാസ്ഥായാണ് ഉപയോഗിചിരിക്കുന്നെ) തിളച്ച വെള്ളത്തിലിട്ടു വേവിച്ചു വെള്ളം കളഞ്ഞു എന്നാ പുരട്ടി വെക്കുക.

ഇനി നമ്മള്‍ ഒരു പാനില്‍ ഒലീവ് ഓയില്‍ ഒഴിച്ച് കുറച്ചു വെളുത്തുള്ളി അറിഞ്ഞത് ഇട്ടു വഴറ്റുക . അതിനു ശേഷം അതിലേക്കു നേരത്തെ തയ്യാറാക്കിയ പെസ്തോ സോസ് ഇട്ടു ചൂടാക്കുക ഇതിലേക്ക് കുറച്ചു ഒരിഗാനോ ഇട്ടു ഒന്ന് വഴറ്റുക. പിന്നെ വേവിച്ച പാസ്തയും ആവശ്യത്തിനു വൈറ്റ് സോസും ഗ്രില്‍ ചെയ്ത ചിക്കനും കൂടെ ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്തു മുകളില്‍ കുറച്ചു പാര്‍സലിയും കൂടെ ഇട്ടു വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post