വാലെൻടൈന്സ് ഡേ ഒക്കെ അല്ലെ..എന്തേലും സ്പെഷൽ ആയി ഉണ്ടാക്കണമല്ലോ എന്ന ചിന്ത. അങ്ങനെ പരത്തി പരത്തി കിട്ടിയ ഒരു simple and quick റെസിപി ആണിത്. മാത്രമല്ല പുതുമ നിറഞ്ഞ ഒന്നും കൂടിയാണ്.
'Icecream Bread' ഇതാണ് ഇതിന്റെ പേര്. പേര് കേട്ട് ഞെട്ടിയോ ? എന്നാൽ method ഇന്നാ പിടിച്ചോ ആ ഞെട്ടലൊന്നു മാറട്ടെ.
By : Salvi Manish

Any Icecream - 2 cups 
self-raising flour - ഒന്നേകാൽ കപ്പ്‌ 
sprinkles (coloured or chocolate) - കുറച്ച് (optional )

ഇത്രേയുള്ളൂ ingredients ...ഇനി method നോക്കു :

ഐസ് ക്രീം അലുത്ത ശേഷം ഇതിലേക്ക് self-raising flour ചേർക്കുക. നന്നായി മിക്സ്‌ ചെയ്തിട്ട് sprinkles കൂടി ഇടാം. sprinkles എല്ലാവർക്കും അറിയാമല്ലോ അല്ലെ. കേക്കിന്റെ ഒക്കെ മുകളിൽ ഭംഗിക്കായി വിതറുന്നത്. ഇതും നല്ലതുപോലെ മിക്സ്‌ ചെയ്യുക. mixer ഒന്നും വേണ്ട കേട്ടോ. തവി വച്ചു തന്നെ ചെയ്‌താൽ മതി. തീരെ ലൂസ് ആവേണ്ട. thick ആയി തന്നെ ഇരിക്കട്ടെ. ഇനി ഇതിനെ rectangle ഷേപ്പിൽ ഉള്ള baking tray -യിലേക്ക് നിരത്തി 170 ഡിഗ്രി ചൂടിൽ 30 മിനിറ്റ് bake ചെയ്യുക ..rectangle ഷേപ്പ് ഇല്ലെങ്കിലും കുഴപ്പമില്ല.. ബ്രെഡിന്റെ ഷേപ്പ് വരാനാണ് rectangle tray. കഴിഞ്ഞു ഐസ്ക്രീം ബ്രെഡ്‌ റെഡി..ഇനി മുറിച്ചു നോക്കിക്കേ ഇത് ഐസ്ക്രീം ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post