ഇന്നൊരു സ്വീറ്റ് സ്നാക് ആകാം അല്ലെ..സ്നാക് ആയി മാത്രമല്ല ഒരു ഡിസ്സേർട്ട് ആയും കഴിക്കാം 'Malpuva'.. നോയമ്പിൽ മുട്ട ഇല്ലാത്ത കേയ്ക്കും പുഡ്ഡിങ്ങും ഒക്കെ തയ്യാറാക്കാൻ പാടുപെടുമ്പോൾ, ഈ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന Malpuva ഒരു ആശ്വാസമാകും തീർച്ച ...
By : Salvi Manish
ഗോതമ്പുപൊടി - 1cup
ശർക്കര - 1 വലിയ കഷ്ണം
ഏലക്ക - 5 എണ്ണം പൊടിച്ചത് 
വെള്ളം- കുഴക്കാൻ പാകത്തിന്
കപ്പലണ്ടി/ any dry fruits - 5-10
എണ്ണ / നെയ്യ് -
ആദ്യം ശർക്കര നന്നായി ഉരുക്കുക. (അല്പം തിളയ്ക്കുന്ന വെള്ളത്തിലേക്ക്‌ ശർക്കര ചെറുതായി പൊടിച്ച കഷ്ണങ്ങൾ ഇട്ട് അലിയിപ്പിക്കുക). ഇത് ഗോതമ്പ്പൊടിയിലേക്ക് ഒഴിച്ച് അതിൻറെ നനവുകൊണ്ട് പൊടി കുഴയ്ക്കുക. കുഴയ്ക്കുക എന്ന് പറയുമ്പോൾ ചപ്പാത്തിക്ക് കുഴക്കുന്ന പരുവം അല്ലേ അല്ല. ദോശ മാവിൻറെ പരുവം വേണം മാവിന്. മധുരം ആവശ്യത്തിനു ഉണ്ടോ എന്ന് ഇടയ്ക്കൊന്ന് രുചിച്ചു നോക്കിയേക്കണം കേട്ടോ. മധുരം കൂടിയിട്ടും മാവ് ലൂസ് ആയില്ലെങ്കിൽ മാത്രം അല്പം വെള്ളം കൂടി ഒഴിക്കാം. എന്നിട്ട് ഏലക്ക പൊടിച്ചതും കൂടി ചേർക്കണം. ഇത് ഡിസ്സേർട്ട് ആയും കഴിക്കാവുന്നത് കൊണ്ട് മധുരം കുറച്ചു മുൻപോട്ട് നിൽക്കുന്നതാ നല്ലത്. ഇനി ഇതവിടെ ഇരിക്കട്ടെ ഒരു 2-3 hours .എന്നിട്ട് ഇത് ചൂടായ എണ്ണയിലേക്കോ (any oil ), നെയ്യിലേക്കോ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് deep fry ചെയ്യണം. മാവ് എണ്ണയിൽ ഒഴിക്കുമ്പോൾ ദോശക്ക് ഒഴിക്കുന്നപോലെ പരത്തി വേണം ഒഴിക്കാൻ. So പരന്ന pan എടുക്കുന്നതാണ് നല്ലത്. ഇത് നല്ല brown നിറമാവുംപോൾ കോരി tissue paper -ഇലേക്ക് വയ്ക്കണം. ഇതിന്റെ ചൂട് പോകുന്നതിനു മുൻപ് തന്നെ ചെറിയ pieces ആക്കിയ nuts/almonds/badam ഒക്കെ ഇട്ട് അലങ്കരിക്കാം .. ഇതിനെ pieces ആയി കട്ട്‌ ചെയ്ത് ഒന്ന് കഴിച്ച് നോക്കിക്കേ.. ഇഷ്ടപ്പെട്ടോ? എങ്കിൽ സമയം കളയാതെ ട്രൈ ചെയ്യൂ ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post