തേങ്ങാപ്പാൽ മാങ്ങാ കറി
By : Saira Showkath
ആവശ്യമുള്ള സാധനങ്ങൾ:
പുളിയുള്ള മാങ്ങ - ചതുരത്തിൽ നുറുക്കിയത്‌ 1
സവാള-നീളത്തിൽ അരിഞ്ഞത്‌ 1
ഉപ്പ്‌-ആവശ്യത്തിനു
മുളകുപൊടി-1 സ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ-1 കപ്പ്‌
വറ്റൽ മുളക്‌ ചതച്ചത്‌-1/2 സ്പൂൺ
കറിവേപ്പില-1 തണ്ട്‌
ഉണ്ടാക്കുന്ന വിധം:
മാങ്ങാക്കഷ്ണങ്ങളും സവാളയും ഉപ്പും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത്‌ വേവിക്കുക.വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത്‌ നന്നായി ഇളക്കി യോജിപ്പിക്കുക.വേപ്പിലയും വറ്റൽ മുളക്‌ ചതച്ചതും വെളിച്ചെണ്ണയിൽ താളിച്ചത്‌ ചേർക്കുക.കടുക്‌ ഇതിൽ ഉപയാഗിക്കാറില്ല.ആവശ്യമെങ്കിൽ താളിക്കുന്നതിനു മുൻപ്‌ അൽപം പഞ്ചസാര ചേർത്ത്‌ പുളി ക്രമീകരിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post