വെജിറ്റബിൽ പുലാവ്
By : Anish Mathew
100 ഗ്രാം വെണ്ണ ചൂടായ പാനിൽ ഇട്ടു പട്ട ഇല-1 , ഗ്രാമ്പു , ഏലക്ക , പട്ട , പെരുംജീരകം ഇവ വഴറ്റുക . പാകമായാൽ 1 കപ്പ്‌ സവാള ചെരുതായരിഞ്ഞത് ചേർത്ത് വഴറ്റുക .അതിലേക്കു1 കപ്പ്‌ ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക അതിലേക്കു 1 കപ്പ്‌ ബീൻസ് ചെറുതായരിഞ്ഞത് ചേർത്ത് വഴറ്റുക , പിന്നീട് 1 കപ്പ്‌ കാരറ്റ് ചെറുതായരിഞ്ഞത് ചേർത്ത് ഇളക്കുക എല്ലാം വഴന്നു കഴിഞ്ഞാൽ 20 മിനിട്ട് വെള്ളത്തിൽ കുതിർത്ത 3 കപ്പ്‌ ബസുമതി അരി വെള്ളം വാർന്നെടുത്തത് ഇതിലെക്കിടുക . അരി പൊട്ടിപ്പോകാതെ വളരെ പതിയെ 2 മിനിട്ട് നേരം എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക . ആവശ്യത്തിനു ഉപ്പും വേണമെങ്കിൽ അല്പം മഞ്ഞൾ പൊടിയും ചേർത്തിളക്കി 5 1/2 - 6 കപ്പ്‌ തിളച്ച വെള്ളം ചേർക്കുക. നന്നായിളക്കി തീ കുറച്ചു വെച്ച് മൂടി വെക്കുക . വെള്ളം വറ്റി പാകമായാൽ ഒന്നിളക്കി വീണ്ടും മൂടുക . ആവി കേറി കഴിഞ്ഞാൽ തീ കെടുത്തുക. ഇനി 10 മിനിട്ട് കഴിഞ്ഞേ പാത്രം തുറക്കാവൂ . മല്ലിയിലയും കശുവണ്ടി & കിസ്മിസ് വറുത്തതും ചേർത്ത് വിളമ്പാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم