ഇന്‍ഡ്യന്‍ ന്യൂഡില്‍സ് 
(ഇടിയപ്പം 
ആആആആ.....ന്‍ഡ് 
ഗ്രീന്‍പീസ് കറി )
By : SIjiniraj Siji
ഒന്നുമില്ലാന്നേ സിംപിളേ സിംപിള് 
1 അരിപ്പൊടി_അംഗങ്ങള്‍ എത്രയുണ്ടോ അത്രയും
2ചൂട് വെള്ളം -ആവശ്യത്തിന്
3ഉപ്പ് -ആവശ്യത്തിന്
തേങ്ങ -കുറച്ച്

അരി പ്പൊടി ആവശ്യത്തിന് ഉപ്പ് ഇട്ട് ചൂട്വെള്ളത്തില്‍ കുഴച്ചെടുക്കുക
ഇടിയപ്പത്തിന്‍െറ അച്ചില്‍ മാവിട്ട് ഇഡ്ഡലിത്തട്ടില്‍ തേങ്ങ തൂകി പിഴിഞ്ഞിടുക ആവിയില്‍ വേവിയ്ക്കുക വെന്തോന്നറിയാന്‍ ഒരു സ്പൂണ്‍ കൊണ്ട് കുത്തി നോക്കുക മാവ് പിടിച്ചില്ലെങ്കില്‍ വെന്തു

ഗ്രീന്‍പീസ് കറി

1ഗ്രീന്‍പീസ് 1ബൗള്‍
2ഉരുളക്കിഴങ്ങ്2എണ്ണം
3പച്ചമുളക് 3
4തേങ്ങ -കുറച്ച്
5മുളക് പൊടി -മുക്കാല്‍ സ്പൂണ്‍
6മല്ലിപ്പൊടി -അര സ്പൂണ്‍ 7മഞ്ഞള്‍പൊടി ഒരു നുള്ള്
8കറിമസാല- അര സ്പൂണ്‍
9സവാള 2
10തക്കാളിപ്പഴം -1

ആക്ഷന്‍

ഒരു കുക്കെറില്‍ ഗ്രീന്‍പീസ് മുറിച്ച ഉരുളക്കിഴങ്ങ് അല്പം ഉപ്പ് മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിയ്ക്കുക ഒരു ചീനി ച്ചട്ടീല്‍ കടുക് വറുത്തതിലേയ്ക്ക് സവാള പച്ചമുളക് വഴററുക തക്കാളിപ്പഴം ചേര്‍ത്ത് വീണ്ടും ഇളക്കി മുളക് പൊടി മല്ലിപ്പൊടി ചേര്‍ത്തിട്ട് വേവിയ്ച്ച ഗ്രീന്‍പീസ് കൂട്ട് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കുക കറിമസാലയും തേങ്ങ അരച്ചതും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post