വീശ് ഇടിയപ്പവും, മുട്ട റോസ്റ്റും. 
By : laly Ashokan

ഇതു വീശപ്പമാണോ? ഇടിയപ്പമാണോ എന്നറിയാത്തത് കൊണ്ടാണു ഈ പേരിട്ടത്.

ചേരുവകള്‍. . .
_____________

ഇടിയപ്പത്തിൻറ്റെ മാവ് നല്ല തിളച്ച വെള്ളത്തിൽ ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക. തണുക്കുമ്പോൾ നല്ല മയത്തിൽ കുഴക്കുക.
സേവനാഴിയിൽ മാവ് നിറച്ചു, വീശപ്പതട്ടിൽ ചിരകിയ തേങ്ങ വിതറി വിശപ്പമുണ്ടാക്കി മുകളിലും തേങ്ങ വിതറി വേവിച്ചു എടുക്കുക. ( വീശപ്പത്തിനു തിളച്ച വെള്ളത്തിനു പകരം തിളച്ച തേങ്ങാപാൽ ആണ് ഉപയോഗിക്കുന്നത്)

മുട്ട റോസ്റ്റ് .
___________

ചൂടായ എണ്ണയില്‍ കറിവേപ്പില ഇട്ടു, നീളത്തില്‍ അരിഞ്ഞ സവാളയും, ചെറുതായി അരിഞ്ഞ ഇഞ്ചിയും, നല്ലതുപോലെ വഴറ്റി, മുളക്പൊടിയും, മഞ്ഞള്‍ പൊടി യും, ഗരം മസാല പൊടിയും, ഉപ്പും ചേര്‍ത്ത് , തക്കാളിയുടെ അകത്തെ ദശമാറ്റി നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ പുഴുങ്ങിയ മുട്ട ചേര്‍ത്ത് കുറച്ച് സമയം അടച്ചു വച്ചു തീ ഓഫാക്കു .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم