ചിക്കൻ 65 ബിരിയാണി
BY: Remya Prabhath
ആദ്യം ബസുമതി അരി കഴുകി20 മിനുട്ട് കുതിരാൻ വയ്ക്കുക ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഗ്രാമ്പു പട്ട പെരുംജീരകം ഏലയ്ക്ക എന്നിവ ചേർത്ത് തിളപ്പിക്കുക തിളച്ചു വരുമ്പോൾ അരി നാരങ്ങ നീരും ഉപ്പും ചേർത്ത് വേവിക്കുക. 80 ശതമാനം വേവ് ആകുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് മാറ്റിവെയ്ക്കുക.
ഇനി ചിക്കൻ 65 ഫ്രൈ ഉണ്ടാക്കാം വൃത്തിയാക്കിയ ചിക്കനിലേയ്ക്ക് (500 gm) വെളുത്തുള്ളി- ഇഞ്ചി- പച്ചമുളക് അരച്ചത്, മുളകുപൊടി മഞ്ഞൾപ്പൊടി നാരങ്ങനീര് ഗരം മസാല തൈര് മൈദാപ്പൊടി (3 spn), 1 spn corn flour, മുട്ട(1) , ഉപ്പ് (red food color optional) എന്നിവ ചേർത്ത് യോജിപ്പിച്ച് 2 മണിക്കൂർ വച്ച ശേഷം ഫ്രൈ ചെയ്തെടുക്കുക. കൂടെ കറിവേപ്പിലയും പച്ചമുളക് വറുത്തെടുക്കുക.
അടുത്തതായി മസാല ഉണ്ടാക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി- വെളുത്തുള്ളി-പച്ചമുളക് അരച്ചത് ചേർത്ത് പച്ചമണം മാറുമ്പോൾ സവാള വഴറ്റുക അതിലേയ്ക്ക് മുളക് പൊടി, ഒരു തക്കാളി അരച്ചത് കറിവേപ്പില കുറച്ച് തൈര് ഉപ്പ് എന്നിവ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക എന്നിട്ട് വറുത്ത ചിക്കനും ചേർത്ത് യോജിക്കുക.
ഇനി ബിരിയാണി ദം ചെയ്തെടുക്കാം. അടുപ്പിൽ ദോശക്കല്ല് വെച്ച് ചൂടാക്കുക. അതിനു മേൽ ചുവട് കട്ടിയുള്ള പാത്രം വയ്ക്കുക അതിലേയ്ക്ക് ആദ്യം തയ്യാറാക്കിയ പകുതി മസാല നിരത്തുക അതിനു മേൽ റൈസ് പകുതി ഇട്ട ശേഷം മല്ലിയില്ല പുതിന ഇല വറുത്ത കറിവേപ്പില പച്ചമുളക് വറുത്ത സവാള എന്നിവ ഇടുക. അതിനു മേൽ വീണ്ടും മസാല നിരത്തി റൈസും ഇടുക. ശേഷം കുങ്കുമപ്പൂവ് ചേർത്ത തേങ്ങാപ്പാൽ, ghee ഒഴിച്ച് വറുത്ത സവാളയും ഇട്ട് മൂടി വച്ച 3 മിനുട്ട് കൂടിയ തീയിൽ വേവിക്കുക പീന്നീട് തീ വളരെ കുറച്ചിട് 10 മിനുട്ട് വേവിക്കുക. ചിക്കൻ 65 ബിരിയാണി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes