സോഫ്റ്റ്‌ ഇഡലി ദോശ Ammachiyude Adukkala

സോഫ്റ്റ്‌ ഇഡലി/ ദോശ -

By : Josmi Treesa

എങ്ങനെ ഉണ്ടാക്കാം എന്നചര്‍ച്ച കുറെആയല്ലോ ഗ്രൂപ്പില്‍ നടക്കുന്നു. എന്നാല്‍ പിന്നെ ഞാന്‍ follow ചെയ്യുന്ന രീതി അങ്ങ് പോസ്റ്റ്‌ ചെയ്യാമെന്ന് കരുതി. എന്റെ അമ്മ ഉണ്ടാക്കുന്ന രീതിയിലാണ്‌ ഞാനുo ഉണ്ടാക്കുന്നത്. എന്നാലും കൂടുതല്‍ ടിപ്സ് നു വേണ്ടി ഒരുപാടു ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തിട്ടുണ്ട്. എല്ലാം ഞാന്‍നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു.
1ഗ്ലാസ്‌ പച്ചരി, 1/2 ഗ്ലാസ്‌ ഉഴുന്ന് 3-4 തവണ നന്നായി കഴുകി നിറയെ വെള്ളത്തില്‍ 6-8 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. ആവിശ്യത്തിന് മാത്രം വെള്ളം ചേര്‍ത്ത് ആദ്യം ഉഴുന്ന് പിന്നെ അരി ഇവ നന്നായി അരച്ചെടുക്കുക. അരിഅരക്കുമ്പോള്‍ 1/2 tsp ഉലുവയും 2 തവി ചോറും ചേര്‍ക്കുക.രണ്ടും നന്നായി മിക്സ്‌ ചെയ്തു ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് 10- 12 മണികൂര്‍ പൊങ്ങാന്‍ വെക്കുക. ഉപ്പ് ഉണ്ടാക്കുന്നതിനു മുന്നേ ചേര്‍ത്താലും മതി.
അരിയും ഉഴുന്നും വേറെയും ഒരുമിച്ചും കുതിര്‍ത്തു ഞാന്‍ ചെയ്തിട്ടുണ്ട്. എന്തെങ്കിലും വെത്യസo ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ആദ്യം ഉഴുന്ന് പിന്നെ അരി അരക്കണം എന്ന് പറയുന്നതിന് പിന്നിലുള്ള സയന്‍സും no ഐഡിയ. പിന്നെ സധാരണ പറയുന്നത് ഉഴുന്ന് 2-3 മണിക്കൂര്‍ കുതിര്‍താല്‍ മതി . അരി 6മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വെക്കണം. വേറെ അരക്കണം എന്ന് പറയുന്നത് ഉഴുന്ന് പെട്ടെന്ന് അരയും, അരിക്കു കൂടുതല്‍ സമയം വേണം എന്നാണ്. പണ്ട് മിക്സി ഒന്നും ഇല്ലല്ലോ. ഉലുവ ചേര്‍ക്കുമ്പോള്‍ ദോശക്കു നല്ല മണവും രുചിയും കിട്ടും.
ഇഡലി മാവ്thick ആയിരിക്കണം എന്നല്ലേ പറയാറ്. ഒത്തിരി thick ആണെങ്കിലും മാവ് പൊങ്ങി വരില്ല.ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് അരക്കുക. അല്ലാതെ വെള്ളം കിട്ടാതെ ചക്രശ്വാസം വലിച്ചു മിക്സി ഓഫ്‌ ആകരുത്.
തണുപ്പുള്ള climate ആണെങ്കില്‍ മാവു പൊങ്ങാന്‍ 10- 12 മണിക്കൂറില്‍ കൂടുതല്‍വേണം. പെട്ടെന്ന് പൊങ്ങാന്‍ വേണ്ടി ഓവന്‍ ലൈറ്റ് ഓണ്‍ ചെയ്തു അതില്‍ വെക്കാം.
മാവു കുറച്ചേ ഉള്ളെങ്കിലും പൊങ്ങാന്‍ വേണ്ടിഒഴിച്ച് വെക്കുന്ന പാത്രം വലുതായിരിക്കണം എന്നും പറയുന്നു.ഇതില്‍ കാര്യം ഉണ്ടെന്നു എനിക്കും തോന്നിയിട്ടുണ്ട്.
ഞാന്‍ രണ്ടു ദിവസത്തേക്കുള്ള മാവ് ഒരുമിച്ചു അരക്കും.. ആദ്യത്തെ ദിവസം ദോശ ഉണ്ടാക്കി ബാകി ഫ്രിഡ്ജില്‍ വെക്കും. പിറ്റേന്ന് ഇഡലി ഉണ്ടാക്കും.
ദോശ ഉണ്ടാക്കുമ്പോള്‍ മൂടിവെച്ച് ഉണ്ടാക്കിയാല്‍ ഡ്രൈ ആവില്ല.
ഇഡലി ഉണ്ടാക്കുമ്പോള്‍ എണ്ണ തടവിയ തട്ടില്‍ ഒഴിച്ച് 8 മിനുറ്റ് വേവിക്കുക.
കൂടുതല്‍ ടിപ്സ് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم