പരിപ്പു വട
By : Sukumaran Nair
പരിപ്പുവടയുടെ കുടെയുള്ള പാളയംത്തോടൻ പഴകോമ്പിനേഷൻ വെറുതെ ഓർമ്മ വരുന്നു . പരിപ്പുവട ഒരു കടി , പിന്നെ പഴം ഒരു കടി. രണ്ടും കൂടി വായിൽ മിക്സ് ചെയ്തിറക്കുക. കുട്ടത്തിൽ ചൂട്‌ ചായയും കുടിക്കുക 

പരിപ്പുവട തയ്യാറാക്കുന്ന വിധം

വടപരിപ്പു അര കിലോ
പച്ചമുളക് 15 എണ്ണം
[ചെറുതായി അരിഞ്ഞത് ]
ഇഞ്ചി 2 ചതുര കഷ്ണം
[ ചെറുതായി അരിഞ്ഞത് ]
ഉപ്പ് ആവിശ്യത്തിന് കറിവേപ്പില 3 തണ്ട്
[ ചെറുതായി അരിഞ്ഞത് ]

പരിപ്പു രണ്ട് മണിക്കുർ കുതിർത്ത് , ഒരു പിടി മാറ്റി വച്ചതിനു ശേഷം , വെള്ളമില്ലാതെ മിക്സിയിൽ
[ ഗ്രെയിൻഡറിൽ അരയ്ക്കുന്നതാണ് നല്ലത് ]
തരുതരുപ്പായി അരയ്ക്കുക .
ചെറുതായി അരിഞ്ഞ് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവഒരു ഇടിക്കല്ലിൽ ഒന്നു കൂടി ചെറുതായി ചതച്ച് , ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിൽ നിന്നും ചെറിയ നാരങ്ങ വലിപ്പത്തിലുളള ഉരുളകൾ ഉരുട്ടിയെടുത്ത് കൈവെള്ളയിൽ വച്ച് ചെറുതായി ഒന്ന് അമർത്തി വട യുടെ ആകൃതിയാക്കി തിളച്ച എണ്ണയിലേക്ക് ഇട്ട് കരുകരുപ്പായി നല്ല ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .

വാൽകക്ഷണം
ചെറിയ ഉള്ളി , സവാള വെള്ളുത്തുള്ളി ,പെരുംജീരകം
ഒരുനുള്ള് ഗരം മസാല ,കായപ്പൊടി . എന്നിവ ആവിശ്യമെങ്കിൽ ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم