Chicken Tikka & Nan
By : Chithra  Jiju
Chicken Tikka 

ചിക്കൻ (boneless) - 500gm
സവാള - 1(into sq)
കാപ്സിക്കം - Red - 1
Green - 1
Yellow - 1
Orange- 1
ഇഞ്ചിവെളുത്തുളളി
പേസ്റ്റ് - 3tbsp
മുളക്പൊടി - 3 tsp
മല്ലിപൊടി - 2tsp
ജീരകപൊടി - 1 tsp
കുരുമുളക്പൊടി - 1tsp
ഗരംമസാല - 1tsp
നാരങ്ങാനീര് - 3tbsp
തൈര് - 1cup
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ബട്ടർ - പാനിൽപുരട്ടാൻ
Sticks - 9

ടിക്ക ഞാനുണ്ടാക്കിയത് പാനിലാണ് ആദ്യം ചിക്കൻ വൃത്തിയാക്കി ചതുരത്തിലാക്കി കുറച്ചെണ്ണയിൽ ഉപ്പും കുരുമുളക്പൊടിയും ചേർത്ത് ചെറുതായി വറുത്തെടുക്കുക . ചൂടാറിയശേഷം മസാലകളും
ഉപ്പും ഇഞ്ചിവെളുത്തുളളിപേസ്റ്റും
ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് തൈര്
നാരങ്ങാനീര് സവാള കാപ്സിക്കം
എന്നിവചേർത്ത് മിക്സ് ചെയ്യുക
ഒരു 4 hrs എങ്കിലും fridge ൽ വയ്യ്ക്കുക
എന്നിട്ട് stick ൽ സവാള , കാപ്സിക്കം
ചിക്കൻ എന്നിങ്ങനെ കോർത്തു
വയ്യ്ക്കുക. ഇനി പാൻ ചൂടാക്കി ബട്ടർ
പുരട്ടി ചിക്കൻ അടച്ചുവച്ച്ചുട്ടെടുക്കുക.
ഇടയ്ക്കിടയ്ക്ക് എണ്ണതൂവി കൊടുക്കുക . ചിക്കൻ എല്ലാവശവും
മറിച്ചിട്ട് കൊടുക്കണം. ടിക്ക റെഡി.

NAN

മൈദ - 4cup(for 10 nans)
ചൂട് പാൽ - 1 cup
തൈര് - 1/2 cup
പഞ്ചസാര - 2tsp
ഉപ്പ് - 2tsp
ബേക്കിങ്ങ്
പൗഡർ - 1/2 tsp

യീസ്റ്റ് - 1tsp
എണ്ണ - 5tbsp

ആദ്യം മൈദയിൽ
ബേക്കിങ്ങ്പൗഡർ, യീസ്റ്റ്, ഉപ്പ് പഞ്ചസാര ,എണ്ണ , തൈര് എന്നിവ
നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക്
ചെറിയ ചൂട് പാൽ കുറേശെ ഒഴിച്ച്
കുഴച്ച് വയ്ക്കുക. കുറച്ച് എണ്ണ പുരട്ടി
അടച്ചുവയ്ക്കുക. പൊങ്ങാൻ വേണ്ടി
2hrs വയ്യ്ക്കണം. എന്നിട്ട് കുറേശെ
പൊടിയിട്ട് ചപ്പാത്തിയേക്കാലും കട്ടിക്ക്
പരത്തി എടുക്കണം. ഇനി പാൻ ചൂടാക്കി അതിലേക്ക് ഇട്ട് ചുട്ടെടുക്കുക. ഒരു 30 second വീതം ഒരോ വശവും അടച്ചുവച്ച് ചുട്ടെടുക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post