കള്ള് ഷാപ്പ് സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ
By : Sherin Reji
ഇന്നിപ്പോ ഞാൻ കള്ള് ഷാപ്പിൽ വരെ പോയി തുടങ്ങിയോ ന് ചോദിക്കരുത്.. നമ്മുടെ വീട്ടിൽ പണ്ട് അമ്മയുടെ കയ്യാളായി വന്നിരുന്ന ചേച്ചി വഴി കിട്ടിയതാ.. എന്റെ ചെറുപ്പത്തിൽ പാപ്പൻ പറയും കള്ള് ഷാപ്പിലെ ക്റികൾക്കു അപാര രുചിയാണെന്നു.. ഇത് കേട്ടതോടെ എങ്ങനെയെങ്കിലും കള്ളു ഷാപ്പിൽ പോവണമെന്നുള്ളതായി ചിന്ത.. 

അമ്മയുടെ വീട്ടിൽ നിന്ന് പഠിച്ച സമയത്തു അവിടെ മെയിൻ റോഡിൽ നിന്ന് മാറി എന്നാ കാണാവുന്ന രീതിയിൽ ഒരു ഷാപ്പുണ്ട്.. നാട്ടിൻ പുറത്തെ ഷാപ്പ് അല്ലെ.. തല്ലും മേളോം പാട്ടും ഒക്കെ കേട്ട് പേടിച്ചു അങ്ങോട്ട് പോവാനുള്ള ധൈര്യം വന്നില്ല.. പാപ്പൻ ആവട്ടെ ഇന്ന് കൊണ്ട് പോകാം നാളെ കൊണ്ട് പോകാം ന് പറഞ്ഞു എന്നും എന്നെ പറ്റിച്ചു..

എന്നാ തുടങ്ങാം???

ബീഫ് 1/2 കിലോ
കൊച്ചുള്ളി ചെറുതായി ചതച്ചത് - 1 കപ്പ്
വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 1/2 ടേബിൾ സ്പൂൺ
ക്റിവേപ്പിലാ - 2 തണ്ടു
ചതച്ച വറ്റൽ മുളക് - 1 1/2 tbl സ്പൂൺ
മല്ലിപൊടി - 1 1/2 ടീ സ്പൂൺ
കുരുമുളക് പൊടി- 1 1/2 ടീ സ്പൂൺ
ഗരം മസാല - 1 ടീ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
തേങ്ങാ കൊത്തു - 1 കപ്പ്
വിനാഗിരി - 1 tbsp
ഉപ്പ്

നമ്മുടെ ബീഫ് ചെറുതായി ഞുറുക്കി ഇതെല്ലാം ചേർത്ത് കൂടെ ഇത്തിരി പച്ച വെളിച്ചെണ്ണയും ചേർത്ത് കുക്കറിൽ കൈ കൊണ്ട് നന്നായി തിരുമ്മി പതം വരുതിക്കോ.. നുമ്മ കൈ കൊണ്ട് തന്നെ ചെയ്താലേ ആ സ്വാദ് വരൂ... ഒരു 20 min അവിടെ ഇരുന്നു വിശ്രമിച്ചോട്ടെ.. ശല്യം ചെയ്യണ്ട..

ഇനി ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് 25 min കുക്കറിൽ കിടന്നു വെന്തോട്ട.. തുറക്കുമ്പോ എന്നേലും വെള്ളം ബാക്കി ഉണ്ടേൽ അതങ്ങു വറ്റിച്ചെടുത്തോ.. നമുക്ക് സംഭവം നല്ല ഡ്രൈ ആയിട്ടു കിട്ടണം...

ഇനി അടി കട്ടിയുള്ള ഒരു ചീനചട്ടിയോ ഫ്രയിങ് പാനോ വച്ച് .. (അത് പറഞ്ഞപാഴാ പണ്ട് അമ്മമ്മയുടെ കയ്യിലുണ്ടാരുന്ന പ്രേത്യേകം പറഞ്ഞു പണിയിപ്പിച്ച ഇരുമ്പു ചീന ചട്ടിയുടെ കാര്യം ഓർത്തെ.. ആ കഥ പിന്നോരിക്കൽ പറയാം.. ). അപ്പൊ ഫ്രയിങ് പാൻ വച്ച് വെളിച്ചെണ്ണ കോരി ഒഴിച്ച് ഇഷ്ട്ടം പോലെ കറിവേപ്പില ഇട്ടു വറുത്തോ..

ഇതിലൊട്ടു വേവിച്ചു വച്ച ബീഫ് ഇട്ടു ഇളക്കിക്കോ.. ഇനി തീ കുറച്ചു വച്ച് ഇടയ്ക്കു ഇടയ്ക്കു വന്നു വെളിച്ചെണ്ണ ഇറ്റിച്ചു കൊടുത്തു, ഒന്ന് ഇളക്കി പൊക്കോ.. അല്ലറ ചില്ലറ അടുക്കള പണി ഒക്കെ ഇതിനിടക്ക് തീർത്തോ...

ബീഫ് മൊരിഞ്ഞു നല്ല കറുത്ത കളർ ആവുമ്പോ നിർത്താം.. റെഡി...

വെളിച്ചെണ്ണയുടെ കാര്യത്തിൽ യാതൊരു പിശുകകും വേണ്ട.. വേണെങ്കിൽ ക്റിവേപപില വറുക്കുമ്പോ രണ്ടു ഉണക്ക മുളക് കൂടെ ചേർത്തോ..ജസ്റ്റ് ഫോർ എ ഹൊറർ..
പിന്നേ കൊച്ചുള്ളി തന്നെ ചേർക്കണം.. 

സവാള ചേർത്താ ആ രുചി അങ്ങ് മാറി പോകും..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post