കരിമീൻ പൊള്ളിക്കുന്നത് എങ്ങനെയെന്ന് …???
By : TG Vijayakumar
ഏതുമീനും പൊള്ളിച്ചാൽ രുചികൂടും.
പഴയകാലത്ത് മീൻ പൊള്ളിക്കുന്നതിന് ഒരു പ്രെത്യേക ചേരുവ ഉണ്ടായിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 'മത്തിപ്പുളി ' എന്നു കോട്ടയംകാർ പേരിട്ടുവിളിക്കുന്ന ഒരു ചെറു സസ്യത്തിന്റെ ഇലകളാണ്.
ഇലകളിൽ ചെറിയ മുള്ളുകൾ പോലെയുള്ള, തൊടികളിൽ സാധാരണ കാണാറുള്ള ഒന്ന്. ആ ഇലകളും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും കുരുമുളകും വറ്റൽ മുളകും ഒക്കെ ചേർത്ത് നന്നായി അരച്ച് ഒരുക്കിയ മസാല.
ഇന്നിപ്പോൾ 'മത്തിപ്പുളി' അറിയാവുന്നവർ തന്നെ ചുരുക്കം.
പകരം തക്കാളിയും സവോളയും മുളകും മീൻ മസാലയും ഒക്കെ ചേർത്ത് ഒരുക്കുന്ന മസാല.
ഇത് ആദ്യം തയ്യാറാക്കി വെക്കുക.
ചെത്തിയൊരുക്കി വെച്ച കരിമീൻ പൊള്ളിച്ചാൽ വേവ് കുറഞ്ഞുപോകും. അതു പരിഹരികുവാൻ രണ്ടു മാർഗ്ഗങ്ങളാണു ഉള്ളത്.
ഒന്ന് മുളകുപൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി എണ്ണയിൽ വറുത്തെടുകുക.
എണ്ണ വേണ്ടാത്തവർക്ക്, അതായത് കൊളസ്ട്രോളിനെ ഭയക്കുന്നവർ, മസാല പുരട്ടിയ കരിമീൻ, പ്രെഷർ കുക്കറിന്റെ തട്ടിൽ (അടിയിൽ ആവശ്യത്തിനു വെള്ളം )വെച്ച് ഒറ്റ ആവിയിൽ പകുതി വേവിച്ചെടുക്കുക.
അങ്ങിനെ എടുത്ത കരിമീനിൽ ആദ്യം തയ്യാറാക്കിയ മസാല ഇരുപുറവും നന്നായി പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് 'തവ'യിൽ വെച്ച് പൊള്ളിക്കുക.
അത് ഇളം ചൂടോടെ ഭക്ഷിക്കുക.
മനസ്സിലായല്ലോ ?
ഇല്ലെങ്കിൽ വല്ല പാചകക്കുറിപ്പും മേടിച്ച് വായിച്ച് പഠിച്ച് പൊള്ളിക്കുക.!
ഹല്ല പിന്നെ …
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes