മുട്ട റോസ്റ്റ് 

By : Indu Jaison
ആവശ്യമായവ :-
പുഴുങ്ങിയ മുട്ട - 4 എണ്ണം 

സവാള - 3 എണ്ണം അരിഞ്ഞത്
വെളുത്തുള്ളി – 1 തുടം
ഇഞ്ചി – 1 കഷണം ചെറുതായി അരിഞ്ഞത്
തക്കാളി – 2 എണ്ണം
പച്ചമുളക് – 3, 4 എണ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് - 1 ടീസ്പൂണ്‍
പെരും ജീരകം - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
കടുക്
എണ്ണ
കറിവേപ്പില
ഉപ്പു

ഉണ്ടാക്കുന്ന വിധം :-

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
അതിലേക്കു പെരും ജീരകം ചേര്‍ത്തു മൂപ്പിക്കുക.
ഇതിലേക്ക് , സവാള , വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക .
ആവശ്യത്തിനു ഉപ്പു ചേര്‍ക്കാം .
അതിനു ശേഷം ഗരം മസാല ഒഴികെ ബാക്കി എല്ലാം ചേര്‍ത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്തു ഇളക്കി 2 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
ശേഷം ഗരം മസാല ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
പുഴുങ്ങിയ മുട്ടകള്‍ ഇതിലേക്ക് ചേര്‍ക്കുക..
ഈ മുട്ട റോസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റി വെളിച്ചെണ്ണ തൂവി നന്നായി ഇളക്കി യോജിപ്പിചെടുക്കാം

പൊറോട്ട, ചപ്പാത്തി , അപ്പം എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ലതാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post