മത്തി ബജി
By : Praseed Thekootu
1. ചെറിയ മത്തി പത്ത് എണ്ണം
2. കടലപ്പൊടി ഒരു കപ്പ്
അരിപ്പൊടി രണ്ട് ടേ. സ്പൂണ്‍
3. സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
പച്ചമുളക് മൂന്നെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മല്ലിയില കുറച്ച്
4. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
5. എണ്ണ വറുക്കാന്‍
മത്തി വൃത്തിയാക്കി വരഞ്ഞുവെക്കുക. 2 ടീസ്പൂണ്‍ മുളക്‌പൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒരു മസാല തയ്യാറാക്കുക. ഇത് മീനില്‍ തേച്ചുപിടിപ്പിച്ച് 10 മിനുട്ട് വെക്കുക. ഈ മീന്‍ കഷണങ്ങള്‍ ചൂടായ എണ്ണയിലിട്ട് ചെറുതായി വറുത്ത് കോരുക (അധികം മൊരിയരുത്).
മൂന്നാമത്തെ ചേരുവകള്‍ കൊത്തിയരിഞ്ഞുവെക്കുക. കടലമാവും അരിപ്പൊടിയും ചേര്‍ത്തിളക്കിയതിലേക്ക് കൊത്തിയരിഞ്ഞ ചേരുവകളും മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ദോശമാവിനേക്കാള്‍ കട്ടിയില്‍ മാവ് തയ്യാറാക്കുക. വറുത്തുവെച്ച മീന്‍ കഷണങ്ങള്‍ തയ്യാറാക്കിയ കടലമാവ്കൂട്ടില്‍ മുക്കി ചൂടായ എണ്ണയിലിട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes