റം, വൈന്‍ എന്നിവ ചേര്‍ക്കാത്ത രുചികരമായ ക്രിസ്തുമസ് പ്ലം കേക്ക് 
By : Indu Jaison
മൈദ – 2 കപ്പ് 
പഞ്ചസാര പൊടിച്ചത് – 1 കപ്പ് 
ബട്ടര്‍ - 1 കപ്പ് 
മുട്ട – 4 എണ്ണം ( മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുത്ത് , മുട്ട വെള്ള നാന്നായി ബീറ്റ് ചെയ്തു പതപ്പിച്ചെടുക്കണം )
(മുട്ടയും, ബട്ടറും റൂം temp. ഇല്‍ ആയിരിക്കണം )
വാനില എസ്സെന്‍സ് – 2 ടീസ്പൂണ്‍
ബേക്കിങ് പൌഡര്‍ - 2 ടീസ്പൂണ്‍
ഓറഞ്ചിന്‍റെ തൊലി ചുരണ്ടിയെടുത്തത് - 3 ടേബിള്‍സ്പൂണ്‍ ( മഞ്ഞ ഭാഗം മാത്രമേ എടുക്കാവൂ .... അല്ലെങ്കില്‍ കയ്പ് ഉണ്ടാകും )
ഉപ്പ് – ഒരു നുള്ള്

മൈദയും ബേക്കിങ് പൌഡറും ഉപ്പും കൂടി ഒരു അരിപ്പയില്‍ ഒന്നിച്ചിട്ടു നന്നായി തെള്ളിയെടുക്കണം.

{ കറുവപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പൂ – 2 എണ്ണം
ഏലക്ക – 2 എണ്ണം
ജാതിപത്രി – 1 ചെറിയ കഷണം
ചുക്ക് പൊടി – ½ ടീസ്പൂണ്‍ } ഇത്രയും നന്നായി പൊടിച്ചെടുക്കണം

അണ്ടിപ്പരിപ്പ്, കിസ്മിസ് – കറുത്തതും ഗോള്‍ഡണ്‍ കളറിലുള്ളതും, ബദാം, പിസ്ത, ഈന്തപ്പഴം, ആപ്രിക്കോട്ട് ........... എല്ലാം കൂടി ചെറുതായി നുറുക്കിയത് – 3 കപ്പ്
മുന്തിരി ജ്യൂസ് – 300 ml ( Al Marai ജ്യൂസ് ആണ് ഞാന്‍ ഉപയോഗിച്ചത് )
ഡ്രൈ ഫ്രൂട്സ് എല്ലാം ഈ മുന്തിരി ജ്യൂസില്‍ 24 മണിക്കൂര്‍ ഇട്ടു വെക്കണം. കേക്ക് ഉണ്ടാക്കുന്നതിന് കുറച്ചു സമയം മുന്‍പ് ഈ ഫ്രൂട്സ് എല്ലാം ജ്യൂസില്‍ നിന്നും അരിച്ചെടുത്ത് കുറച്ചു മൈദപ്പൊടി തൂവി വെക്കണം .

പഞ്ചസാര കാരമലൈസ് ചെയ്യുന്നതിനു -
കട്ടിയുള്ള ചീനച്ചട്ടിയില്‍ ½ കപ്പ് പഞ്ചസാര ഇട്ടു, 2 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച്, പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം തിളപ്പിക്കുക. പതുക്കെ കളര്‍ മാറി നല്ല ബ്രൌണ്‍ നിറമാകുന്നത് വരെ തിളപ്പിക്കണം. ഇതിനിടക്ക് സ്പൂണ്‍ വെച്ചു ഇളക്കാന്‍ പാടില്ല. അതിനു ശേഷം തീ ഓഫ് ചെയ്തു ½ കപ്പ് തിളച്ച വെള്ളം കുറേശ്ശെ ആയി ഇതിലേക്ക് ചേര്‍ക്കുക. ഒറ്റയടിക്ക് ഒഴിക്കരുത് . വീണ്ടും തീ ഓണ്‍ ചെയ്തു 2 മിനുറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്തു തണുക്കാന്‍ മാറ്റി വെക്കുക.

കേക്ക് ഉണ്ടാക്കുന്നതിനുള്ള ട്രേ യില്‍ ബട്ടര്‍ പുരട്ടി, കുറച്ചു മൈദപ്പൊടി തൂവി വെക്കണം.... കേക്ക് ട്രേയില്‍ ഒട്ടിപ്പിടിക്കാതെ ഇരിക്കുവാന്‍ വേണ്ടിയാണിത് .
ഓവന്‍ 180 ഡിഗ്രിയില്‍ 10 മിനുറ്റ് പ്രീ ഹീറ്റ് ചെയ്തു വെക്കുക.

കേക്ക് ഉണ്ടാക്കുന്ന വിധം :-

ഒരു ബൌളില്‍ മുട്ടയുടെ മഞ്ഞയും പഞ്ചസാര പൊടിച്ചതും കൂടെ നന്നായി യോചിപ്പിക്കുക.
ഇതിലേക്ക് ബട്ടര്‍ ചേര്‍ത്തു നന്നായി ക്രീം ആകുന്നത് വരെ ബീറ്റ് ചെയ്യുക.
ഇതിലേക്ക് വാനില എസ്സെന്‍സ് , ഓറഞ്ചിന്‍റെ തൊലി ചിരണ്ടിയത് ചേര്‍ത്തു വീണ്ടും നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന മസാലകള്‍ ചേര്‍ത്തു നന്നായി ഇളക്കിയതിന് ശേഷം കുറേശ്ശെ ആയി മൈദപ്പൊടി ചേര്‍ത്തു, കുറഞ്ഞ സ്പീഡില്‍ പതുക്കെ ഒന്നു ബീറ്റ് ചെയ്യുക.
ഇതിലേക്ക് കുറേശ്ശെ ആയി കാരമലൈസ് ചെയ്ത പഞ്ചസാര സിറപ്പ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ( അധികം ബീറ്റ് ചെയ്യരുത് .... കേക്ക് hard ആയിപ്പോകും )
അതിനു ശേഷം ബീറ്റ് ചെയ്തു വെച്ചിരിക്കുന്ന മുട്ടയുടെ വെള്ള ചേര്‍ത്തു വീണ്ടും ഇളക്കുക.
ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
കേക്ക് മിക്സ് തയ്യാറായി ... ഇത് കുറച്ചു thick ആയിട്ടായിരിക്കും ഇരിക്കുന്നത്.

ഈ മാവു ട്രെയിലേക്ക് ഒഴിച്ച്, ട്രേ പതുക്കെ വശങ്ങളില്‍ കൈകൊണ്ടു തട്ടി മാവിലെ എയര്‍ കളഞ്ഞു പ്രീഹീറ്റ് ചെയ്തു വെച്ചിരിക്കുന്ന ഓവനില്‍ 40 മിനുറ്റ് ബേക് ചെയ്തു എടുക്കുക.

രുചികരമായ ക്രിസ്തുമസ് പ്ലം കേക്ക് റെഡി.

എല്ലാവര്ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ !!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post