കൊട്ടാരക്കര ഉണ്ണിയപ്പം
ആവശ്യമുള്ള സാധനങ്ങള്‍--
അരി പൊടി - ഒരു കപ്പ്
ഗോതമ്പ് പൊടി/മൈദ -- അര കപ്പ്
ചെറുപഴം - 3,4
ശര്ക്കര - 400 ഗ്രാം
തേങ്ങ കൊത്തു - ഒരു കപ്പ് .(തേങ്ങാ കത്തി കൊണ്ട് വട്ടത്തിൽ ചുറ്റി പൂളായി എടുത്തു കുനു കുനാന്ന് അരിയണം.)
എള്ള്
ഏലക്ക പൊടിച്ചത് - 2 ടീസ്പൂണ്‍
നെയ്യ് - തേങ്ങ വറുത്തെടുക്കാന്‍
ഉപ്പ് ഒരു നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഗോതമ്പ് പൊടി/മൈദ -- അര കപ്പ്
ചെറുപഴം - 3,4
ശര്ക്കര - 400 ഗ്രാം
തേങ്ങ കൊത്തു - ഒരു കപ്പ് .(തേങ്ങാ കത്തി കൊണ്ട് വട്ടത്തിൽ ചുറ്റി പൂളായി എടുത്തു കുനു കുനാന്ന് അരിയണം.)
എള്ള്
ഏലക്ക പൊടിച്ചത് - 2 ടീസ്പൂണ്‍
നെയ്യ് - തേങ്ങ വറുത്തെടുക്കാന്‍
ഉപ്പ് ഒരു നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ശർക്കര ഉരുക്കി പാനിയാക്കുക. കട്ടകൾ ഒക്കെ നന്നായി ഉടച്ച പാനി അരിച്ചു മാറ്റി വച്ചോ..
നെയ്യില്‍ തേങ്ങയും എള്ളും വറുത്തെടുക്കുക. തേങ്ങാ കൊത്തു കരിയാതെ നോക്കണം..
അരി പൊടിയും പഴവും കൈ കൊണ്ട് നന്നായ് കുഴക്കുക. ഇനി വറുത്ത തേങ്ങാ കൊത്തും എള്ളും, ഏലക്ക പൊടിയും ഗോതമ്പ് പൊടിയും ശര്ക്ക രയും ഒരു നുള്ളു ഉപ്പും ചേര്ത്ത്ു നന്നായ് മിക്സ് ചെയ്യുക. . മാവ് നന്നായി പതം വരണം..
വെള്ളം ഒഴികകരുത് .. നാലു മണിക്കൂര്‍ വെച്ച ശേഷം ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടായശേഷം ഓരോ കുഴിയിലേക്കും മാവ് കോരി ഒഴിക്കുക.
പതുക്കെ ബ്രൌണ്‍ നിറമാകുമ്പോള്‍ തിരിച്ചിടുക. നന്നായി മൊരിഞ്ഞാല്‍ കൂർപ്പിച്ച ഈർക്കിൽ കൊണ്ട് കുത്തി എടുക്കുക.
Tips
കുറച്ചു റവ കൂടി ചേർത്താൽ നല്ല crisp ആവും..
ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന് തലേ ദിവസം തന്നെ ഉണ്ണിയപ്പ കാര കുറച്ചു എണ്ണ തേച്ചു വക്കണം
അപ്പച്ചട്ടി ചൂടാക്കി ഓരോ കുഴിയിലും മുക്കാല്‍ ഭാഗം മാത്രം നിറച്ചു ഉണ്ണിയപ്പം ചുട്ടെടുക്കുക.
വെള്ളം വേണമെങ്കിൽ തേങ്ങാ വെള്ളം ചേർത്താൽ സ്വാദ് കൂടും.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes