സംഭവം ചിക്കൻ കറി തന്നെ..! ഏതു സ്റ്റൈലാണെന്നു ചോദിച്ചാൽ...., ഇങ്ങു ദുഫായിൽ ഒന്നാന്തരം ചങ്ങനാശ്ശേരി ചിക്കൻ കറി എന്നു പറഞ്ഞാണ് ഞാൻ വെക്കുന്നത് ....

അമ്മച്ചിയുടെ നിയമ പ്രകാരം, ഉണ്ടാക്കിയ രീതിയും പറയണമല്ലോ, അപ്പോ നിങ്ങൾക്കു തീരുമാനിക്കാം ഏതു സ്റ്റൈലാണെന്ന് ....! 

1, കഴുകിയ ചിക്കനിൽ ചെറുതായി ചൂടാക്കിയെടുത്ത മുളകുപൊടി, മല്ലിപ്പൊടി അതിന്റെ കൂടെ മഞ്ഞളുപൊടി, ലേശം ഗരം മസാല, ചിക്കൻ മസാല, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വറത്തെടുത്തു.

2, തേങ്ങ കൊത്തിയരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് വഴറ്റി, അതിന്റെ കൂടെ വെളുത്തുള്ളിയും, ഇഞ്ചിയും, ഗ്രാമ്പു, കറുവ, ഏലക്ക ഇവയും കൂടി ചേർത്ത് വഴറ്റി എടുത്തു.

3, ചീനചട്ടിയിൽ, കടുകു പൊട്ടിച്ച്, കറിവേപ്പില ഇട്ടിളക്കി അരിഞ്ഞു വെച്ച സവാളയും പച്ചമുളകും കുറച്ച് ഉപ്പും ചേർത്ത് വഴറ്റി. കൂടെ തക്കാളിയും ഇട്ട് വഴറ്റിയെടുത്തു.
അതിലേക്ക് നേരത്തെ വഴറ്റി വെച്ച തേങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ചേർത്തു.

4, കുറച്ച് മുളകുപൊടി, മഞ്ഞളുപൊടി, മല്ലിപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവ ചേർത്ത് വഴറ്റി പേയ്സ്റ്റാക്കിയെടുത്തു.

5, ആയതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത്, വറുത്ത വെച്ച ചിക്കനും ഇട്ട് തിളപ്പിച്ച് സെറ്റാക്കി എടുത്തു.....!

സംഭവം പൊളിച്ചു.
By : Jinson Mathew Kalathilparambil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post