കാട ഫ്രൈ
  By-Meera Vinod

കാട കോഴി -2 
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി - 4അല്ലി
തക്കാളി - അര
മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍
മുളക് പൊടി - ഒന്നര സ്പൂണ്‍
ഗരംമസാല - അര സ്പൂണ്‍
കുരുമുളക് പൊടി
വെളിച്ചെണ്ണ ,കറിവേപ്പില ,ഉപ്പ് - ആവശ്യത്തിന് കാട നന്നായി വൃത്തിയാക്കി ഇഞ്ചി ,വെളുത്തുള്ളി ,ചെറുതായി അരിഞ്ഞ തക്കാളി ,മുളക് പൊടി ,ഗരംമസാല ,മഞ്ഞള്‍ പൊടി കുറച്ച് കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സിയില്‍ അരച്ച് കാട ഒരു കത്തി കൊണ്ട് വരഞ്ഞ് ഈ കൂട്ട് കാടയില്‍ പുരട്ടി 1 മണിക്കൂര്‍ വക്കുക .ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് എണ്ണ ചൂടാകുബോള്‍ കാട ചെറുതീയില്‍ ഇട്ട് ഇരുവശവും മൊരിച്ചെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post