പഴമക്കാർ പകർന്നു തന്ന ചില നാട്ടറിവുകൾ.
By : Sree Harish
മഴക്കാലമല്ലേ പനിയും ജലദോഷവും സർവ്വ സാധാരണം.
തുടക്കത്തിൽ തന്നെ കൃഷ്ണതുളസിയിലയും പനിക്കൂർക്കയും കരുമുളകിന്റെ ഇലയുമിട്ടു തിളപ്പിച്ച വെള്ളത്തിൽ ഒരു ആവി....കരിപ്പെട്ടിക്കാപ്പി, ചുമയ്ക്ക് ആടലോടകത്തിന്റെ ഇല വെയിലത്തു ഉണക്കി കൽക്കണ്ടവും കുരുമുളകും ചുക്കും ഒരു സ്പൂൺ അരി വറുത്തതും ചേർത്തു പൊടിച്ചൊരു ചൂർണ്ണം ...ജലദോഷം പമ്പയല്ല അങ്ങു അമേരിക്ക വേണമെങ്കിലും കടക്കും ...
കരിപ്പെട്ടിക്കാപ്പി
************************
വെള്ളം - 3 ഗ്ലാസ്സ്.
കരിപ്പെട്ടി - മധുരമനുസരിച്ചു
ചുക്കുപൊടി -1 ടി സ്പൂൺ
കുരുമുളകുപൊടി - 1- ടേബിൾ സ്പൂൺ
ജീരകപ്പൊടി -1/2 ടി സ്പൂൺ
കൊത്തമല്ലി - 1 ടേബിള് സ്പൂൺ
തുളസിയില&പനിക്കൂർക്കയില -ഒരു പിടി
കരിപ്പെട്ടി ഒന്ന് ക്രഷ് ചെയ്തു വെള്ളത്തിൽ ചേർക്കാം ബാക്കി ചേരുവകളും ചേർത്തു വെട്ടിത്തിളപ്പിച്ചു ഒന്ന് വേവിച്ചു അരിച്ചെടുക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post