മിൽക്ക് ജീരപുഡ്ഡിങ്
By : Sanitha Sebastian
പാൽ - 1 കപ്പ്
പഞ്ചസാര - 2 - 3ടേബിൾ സ്പൂൺ
ജലാറ്റിൻ - 1 ടേബിൾ സ്പൂൺ
വെള്ളം - ആവശ്യത്തിന്
ജീരക മിഠായി - കുറച്ച്
വാനില എസ്സെൻസ് _ കുറച്ച്
പഞ്ചസാര - 2 - 3ടേബിൾ സ്പൂൺ
ജലാറ്റിൻ - 1 ടേബിൾ സ്പൂൺ
വെള്ളം - ആവശ്യത്തിന്
ജീരക മിഠായി - കുറച്ച്
വാനില എസ്സെൻസ് _ കുറച്ച്
ഉണ്ടാക്കുന്ന വിധം
ജലാറ്റിൻ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വയ്ക്കുക. നന്നായി കുതിർന്നു കഴിയുമ്പോൾ അതിലേയ്ക്ക് കുറച്ചു തിളച്ച വെള്ളം ചേർക്കുക. ജലാറ്റിൻ നന്നായി വെള്ളത്തിൽ ലയിപ്പിക്കുക.പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക വാനില എസ്സെൻസും ചൂടുവെള്ളത്തിൽ ലയിപ്പിച്ച ജലാറ്റിനും പാലിലേയ്ക്ക്ചേർക്കുക. ഒരു പരന്ന പാത്രത്തിൽ ഫ്രിഡ്ജിൽ വച്ചു പാൽതണുപ്പിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ജീരക മിഠായി ഉപയോഗിച്ച് അലങ്കരിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes