കക്കൊറോട്ടി, ആണപ്പത്തൽ, കുഞ്ഞിപ്പത്തൽ എന്ന പേരിലൊക്കെ അറിയപ്പെടുന്ന വിഭവം ഒന്ന് തയാറാക്കിനോക്കിയാലോ.. ബീഫ് കക്കൊറോട്ടി ആണ് ഇന്നത്തെ റെസിപ്പി.
ചേരുവകൾ :
1.ബീഫ് 1kg
2.സവാള 2 വലുത്
വെളുത്തുള്ളി 2 കുടം
പച്ചമുളക് 2 or 3
ഇഞ്ചി 1 1/4"
ചെറിയ ഉള്ളി 10--12
3. തക്കാളി 1 വലുത്
4. മുളക്പൊടി 1 1/4 tbsp
മല്ലിപ്പൊടി 2 1/2 tbsp
മഞ്ഞൾ പൊടി 3/4 tsp
ഗരം മസാല 1 1/4 tsp
5. ഉപ്പ് 1 tsp
6. തേങ്ങ ചിരവിയത് 3/4 കപ്പ്
ചെറിയ ഉള്ളി 5
പെരുംജീരകം 1/2 tsp
7. വെളിച്ചെണ്ണ 2 1/2 tbsp
തയാറാക്കുന്ന വിധം :
വെളിച്ചെണ്ണ ചൂടാവുമ്പോൾ സവാള നീളത്തിലരിഞ്ഞത് വഴറ്റുക. ഒന്ന് വാടി വരുമ്പോൾ രണ്ടാമത്തെ ചേരുവകൾ ചതച്ചത് ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക. തീ കുറച്ചതിനു ശേഷം, നാലാമത്തെ ചേരുവകൾ ചേർത്ത് മൂപ്പിക്കുക. ശേഷം തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു മസാല കുഴഞ്ഞ പരുവത്തിലാകുമ്പോൾ, കഴുകി വാർത്ത ബീഫും ഉപ്പും ചേർത്ത് നല്ല ചൂടിൽ 2 മിനിട്ട് ഇളക്കുക. ഇതിലേക്ക് 1 കപ്പ് വെള്ളവും ചേർത്തിളക്കി, കുക്കർ അടച്ചു, ആദ്യ വിസിൽ വന്നതിനു ശേഷം തീ ഏറ്റവും കുറച്ചു 15 മിനിറ്റ് വേവിക്കുക. ശേഷം ആറാമത്തെ ചേരുവകൾ അരച്ചത് ചേർത്തിളക്കി തിളക്കുമ്പോൾ വാങ്ങുക.

കുഞ്ഞിപ്പത്തൽ :
അരിപൊടി 1 കപ്പ്
വെള്ളം 1 1/2 കപ്പ്
ഉപ്പ് 1/2 tsp

അരപ്പിന് :
തേങ്ങ ചിരവിയത് 1/2 കപ്പ്
ചെറിയ ഉള്ളി 5-6
പെരുംജീരകം 1/2 tsp
തയാറാക്കുന്ന വിധം :
ഉപ്പ് ചേർത്ത് വെള്ളം തിളക്കുമ്പോൾ പൊടി ചേർത്തിളക്കി വാട്ടിയെടുക്കുക (1 മിനിറ്റ് )
അതിലേക്കു അരപ്പ് ചേർത്തിളക്കി ഇളം ചൂടോടെ കുഴക്കുക. കൈവെള്ളയിൽ മയം പുരട്ടി, മാവിൽ നിന്നു ചെറിയ മണികൾ ഉരുട്ടിയെടുക്കുക. ഓരോ മണിയുടെയും നടുവിൽ വിരൽ കൊണ്ട് ഒന്നമർത്തുക. എല്ലാം 15 മിനിട്ട് ആവിയിൽ പുഴുങ്ങിയെടുക്കുക.
പുഴുങ്ങിയെടുത്ത കുഞ്ഞിപ്പത്തൽ കറിയിലേക്ക് ഇട്ട് ഒരുവിധം thick ആകുംവരെ ഇളക്കി പാകം ചെയ്യുക.. സ്വാദിഷ്ടമായ കക്കൊറോട്ടി അഥവാ കുഞ്ഞിപ്പത്തൽ അഥവാ ആണപ്പത്തിരി തയ്യാർ!

Recipe by : Saji Hyder Ali

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post