നെത്തോലി പീര
By : Lola Sulu
ചെറിയ മീനാണേലും വലിയ ഫലമാ നമ്മുടെ സ്വന്തം നെത്തോലിക്ക്.അപ്പൊ അതുവച്ചൊരു special,ആദൃം നെത്തോലി വൃത്തിയാക്കുക എന്ന മഹത്തായ ജോലി കഴിഞ്ഞാല്‍ ... 

തേങ്ങ തിരുകിയത് -1cup
പച്ചമുളക് -3 
ചെറിയ ഉളളി -3,4എണ്ണം
ജീരകം -1/4teaspoon
മഞ്ഞള്‍പൊടി -1teaspoon
പുളി -ഒരു തുണ്ട്(ആവശൃം അനുസരിച്ച് )
വെളുത്തുളളി -2,3
മുളകുപൊടി optional (ഞാന്‍ ഉപയോഗിച്ചില്ല)കറിവേപ്പില -ഒരുതണ്ട്
ഇവയെല്ലാം ചേര്‍ത്ത് മിക്സിയിലോ കല്ലേലൊ വച്ച് ചതച്ചെടുക്കുക.ആവശൃത്തിനു ഉപ്പും ചേര്‍ത്ത് (അധികം വെളളം ചേര്‍ക്കരുത് കേട്ടൊ)ഒരു ചട്ടിയേലിട്ടു നെത്തോലിയും ഇട്ട് ചെറുതീയില്‍ പറ്റിച്ച് ഇത്തിരി വെളിച്ചെണ്ണയും ഒഴിച്ചെടുത്താല്‍ പിന്നെ ഒന്നും ചോറിനൊപ്പം വേണ്ട

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post