ബസ് ബൂസ 

പേരിലേക്ക് ഒന്നും നോക്കണ്ട ..... പെരുന്നാള്‍ ഒക്കെ ആയിട്ട് ഒരു അറബിക് സ്വീറ്റ് തന്നെ ആയിക്കൊള്ളട്ടെ ...നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതെ ഉള്ളൂ ... നല്ല ടേസ്റ്റ് ഉണ്ട് . 

ആവശ്യമുള്ള സാധനങ്ങള്‍ 

മൈദാ - 1 കപ്പ്‌
പഞ്ചസാര പൊടിച്ചത് – ¾ കപ്പ്‌
റവ – 1 കപ്പ്‌
Desiccated coconut - ½ കപ്പ് (തേങ്ങ ചിരവിയത് നിറം പോകാതെ ചെറുതായി ഫ്രൈ ചെയ്തു എടുത്തത് )
ബട്ടര്‍ - ½ കപ്പ്
കട്ട തൈര് - ¾ കപ്പ്
പാല്‍ - ¼ കപ്പ്‌
ബേക്കിംഗ് പൌഡര്‍ - 2 ടീ സ്പൂണ്‍
മുട്ട – 2 എണ്ണം
വാനില എസ്സെന്‍സ് – 1/4 ടീ സ്പൂണ്‍
ഓറഞ്ച് തൊലി ചുരണ്ടി എടുത്തത് - 2 ടേബിള്‍ സ്പൂണ്‍
ഓറഞ്ച് ജ്യൂസ് - ½ കപ്പ്
പിസ്ത പൊടിച്ചത് – ആവശ്യത്തിനു

ഷുഗര്‍ സിറപ്പ് ഉണ്ടാക്കുന്നതിനു :-
ഷുഗര്‍ - ¾ കപ്പ്‌
വെള്ളം – 1 ¼ കപ്പ്‌
റോസ് വാട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് – പകുതി നാരങ്ങയുടെ

ഉണ്ടാക്കുന്ന വിധം :

മൈദയും , ബേക്കിംഗ് പൌഡറും ഒരു അരിപ്പയില്‍ നന്നായി അരിച്ചെടുത്തു വെക്കുക.
ഒരു ബൌളിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ബീറ്റ് ചെയ്യുക.
അതിലേക്കു പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് ബട്ടര്‍ ചേര്‍ത്തു വീണ്ടും ബീറ്റ് ചെയ്യുക.
ഇതിലേക്ക് തൈരും ചേര്‍ത്തു വീണ്ടും ബീറ്റ് ചെയ്യുക.
ഇതിലേക്ക് പാലും , വാനില എസ്സെന്സും ചേര്‍ത്തു ഒന്ന് കൂടി ബീറ്റ് ചെയ്യുക.
ഇതിലേക്ക് റവയും , Desiccated coconut, ചേര്‍ത്തു നന്നായി കട്ട കെട്ടാതെ മിക്സ് ചെയ്യുക.
ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന മൈദയും , ബേക്കിംഗ് പൌഡറും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് ഓറഞ്ച് തൊലിയും , ഓറഞ്ച് നീരും ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക.

ഒരു ബേക്കിംഗ് ട്രെയില്‍ കുറച്ചു ബട്ടര്‍ തേച്ചു, അതിലേക്കു ഈ മിക്സ് ഒഴിക്കുക.
ഓവന്‍ 180 ഡിഗ്രിയില്‍ 10 മിനുറ്റ് പ്രീ ഹീറ്റ് ചെയ്യുക.
അതിനു ശേഷം 35 മിനുട്ട് ബേക്ക് ചെയ്യുക.

ഇനി ഷുഗര്‍ സിറപ്പ് തയ്യാറാക്കാം :-
ഒരു കപ്പു വെള്ളത്തില്‍ ¾ കപ്പ്‌ പഞ്ചസാര ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 8-10 മിനുട്ട് നേരം വെക്കുക . ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം . ഇതിലേക്ക് നാരങ്ങാ നീരും റോസ് വാട്ടറും ഒഴിച്ച് ഇളക്കി തീയില്‍ നിന്നും ഇറക്കി വെക്കുക. ഷുഗര്‍ സിറപ്പ് റെഡി .

35 മിനുട്ട് ബേക്ക് ആയതിനു ശേഷം ബസ്മൂസ ഓവനില്‍ നിന്നും എടുത്തു തണുക്കാന്‍ വെക്കുക.
അതിനു ശേഷം ചെറിയ ചതുര കഷണങ്ങള്‍ ആക്കി മുറിക്കുക.
അതിനു മുകളിലേക്ക് ഷുഗര്‍ സിറപ്പ് ഒഴിച്ച് . പിസ്ത പൊടിച്ചത് മുകളില്‍ വിതറി 20 മിനുട്ട് വെക്കുക.

ബസ് ബൂസ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post