ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറാക്കാം 
By : SHihab Ibrahim
ഹല്‍വ പലരുടേയും പ്രിയപ്പെട്ട മധുരമാണ്. പല തരത്തിലും ഇതുണ്ടാക്കാം. മാവുപയോഗിച്ചും പച്ചക്കറികളുപയോഗിച്ചും. പച്ചക്കറികളുപയോഗിച്ചുണ്ടാക്കുന്ന ഹല്‍വയില്‍ ക്യാരറ്റ് ഹല്‍വ ഏറെ പ്രസിദ്ധമാണ്. ക്യാരറ്റ് മാത്രമല്ല, ബീറ്റ്‌റൂട്ട് ഉപയോഗിച്ചും ഹല്‍വ തയ്യാറാക്കാം. ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്നറിയൂ,

ബീറ്റ്‌റൂട്ട്-പകുതി
പാല്‍-2 കപ്പ്
പഞ്ചസാര-അരക്കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
നെയ്യ്-3 ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
ബദാം
കണ്ടെന്‍സ്ഡ് മില്‍ക്

ബീറ്റ്‌റൂട്ട് കഴുകി തൊലി കളയുക. ഇത് ഗ്രേറ്റ് ചെയ്‌തെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കാണം. ഇതില്‍ നട്‌സ് ചേര്‍ത്തിളക്കി മൂപ്പിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കണം. ഇതേ പാനില്‍ ബീറ്റ്‌റൂട്ട് ഇട്ട് ഇളക്കുക. പിന്നീട് പാല്‍ ഒഴിച്ചിഴളക്കണം. പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയും ഇതില്‍ ചേര്‍ത്തിളക്കുക. അല്‍പം കണ്ടെന്‍സ്ഡ് മില്‍കും ചേര്‍ക്കാം. ഇ്ത് നല്ലപോലെ ഇളക്കി ഹല്‍വ പരുവത്തിലാകുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന നട്‌സ്,ബദാം, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post