ചീര - തക്കാളി കറി
By: Shaini Janardhanan

ലീഫി വെജിറ്റബിൾസ് കഴിക്കണ്ടതിന്റെ ആവശ്യകത എല്ലാർക്കും അറിയാമല്ലോ. പ്രത്യേകിച്ചും ചുവന്ന ചീര. അനീമിയ മാറ്റാനും വൃക്കകൾ ക്ലീൻ ചെയ്യാനും മുടി നരക്കുന്നതു തടയാനും മുടിവേരുകൾക്കു ശക്തി പകരാനും ക്യാൻസർ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കൽസിനെതിരെ പോരാടാനും ഫൈബർ റിച്ചായതുകൊണ്ട് വെയിറ്റ് ലോസ്സിനും സഹായിക്കും. 

അതുപോലെ തന്നെ തക്കാളി-ഒരേ സമയം ഫ്രൂട്ടും വെജിറ്റബിളും ആയ തക്കാളി വേൾഡിലെ സൂപ്പർ ഫുഡ് ലിസ്റിലുള്ളതാണ്. കൊളസ്റ്ററോൾ കുറച്ച്, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും അനീമിയ മാറ്റാനും വളരെ നല്ലതാണ്.

ഇതുരണ്ടും കൂട്ടി ഒരു സിംപിൾ കറി. വളരെ പെട്ടെന്നുണ്ടാക്കാവുന്ന ഒരു കറി.

വേണ്ട വസ്തുക്കൾ

1) ചുവന്ന ചീര - ഒരു പിടി - ചെറുതായി നുറുക്കിയത് (ഞാൻ തണ്ടു ഭാഗം മുറിച്ചു മാറ്റി വേറെ അരിഞ്ഞു വച്ചു . ഇല പ്രത്യേകവും)
2) തക്കാളി - 2 എണ്ണം - നീളത്തിൽ കനം കുറച്ചരിഞ്ഞത്
3) സവാള - 2 എണ്ണം ചോപ്ഡ്
4) പച്ചമുളക് - 5-6 എണ്ണം (പകരം 1 ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ-കുറച്ചുകൂടി നല്ല ചുവന്ന കളർ കിട്ടും. പക്ഷേ, പച്ച മുളകല്ലേ കൂടുതൽ ഹെൽതി?)
5) മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
6) ഉപ്പ് - പാകത്തിന്
7) വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
8) കടുക് - 1/2 ടീ സ്പൂൺ
9) കറി വേപ്പില - 2 കതിർപ്പ്

ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. പിന്നെ സവാളയും പച്ചമുളകും ചീരത്തണ്ടും ചേർത്തു വഴറ്റുക. പിറകെ, തക്കാളിയും മഞ്ഞളും. ഉടൻ തന്നെ ചീരയിലയും ചേർത്തിളക്കുക. ചീര വാടിക്കഴിഞ്ഞു ഒരു കപ്പ് വെള്ളം ഒഴിച്ചു ചെറുതീയിൽ വേവിച്ചെടുക്കുക.

***
ഡീവിയേഷൻസ് - 4 വേറെ കറികൾ

1) തക്കാളിക്ക് പകരം ഒരു പച്ചമാങ്ങാ ചേർക്കാം
2) മുരിങ്ങക്ക മുറിച്ചു ചേർക്കാം
3) പടവലങ്ങ നീളത്തിൽ അരിഞ്ഞു ചേർക്കാം
4) ചക്കക്കുരു വേവിച്ചു ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post