ഓട്സ് ദോശയും തക്കാളി ചമ്മന്തിയും 
By : Indu Jaison
ഓട്സ് ദോശ
**************
ഓട്സ് – 2 കപ്പ്‌ 
ഗോതമ്പ് പൊടി – 1 കപ്പ്‌
അരിപ്പൊടി – ½ കപ്പ്‌
റവ – ½ കപ്പ്‌
മുളക് പൊടി – 1 ടീസ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
മോര് – 3 കപ്പ്‌
സോഡാപൊടി- ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :-
ഓട്സ് നന്നായി ചൂടാക്കി തണുത്തതിനു ശേഷം വറുത്തു പൊടിക്കുക .
oats , ഗോതമ്പുപൊടി ,അരിപൊടി ,റവ എന്നിവ മിക്സിയില്‍ ഇട്ടു മോരൊഴിച്ചു നന്നായി അരച്ചെടുക്കുക.
അതിനു ശേഷം മുളകുപൊടി , ജീരകം,സോഡാപൊടി,ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്തു കലക്കി അരമണിക്കൂര്‍ വെക്കുക.
അതിനു ശേഷം ദോശ ചുട്ടെടുക്കാം
.

തക്കാളി ചമ്മന്തി
******************
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ 2 തക്കാളി, 1സവാള , 2 അല്ലി വെളുത്തുള്ളി , ചെറിയ കഷണം ഇഞ്ചി , ഒന്ന് രണ്ടു പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക.
അതിനു ശേഷം 2 ടീസ്പൂണ്‍ മുളക് പൊടി , ഒരു നുള്ള് മഞ്ഞള്‍പ്പൊടി , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്തു മൂപ്പിച്ചെടുക്കുക.
ഈ കൂട്ട് തണുത്തതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ , വെളിച്ചെണ്ണ ഒഴിച്ച് കടുക് ,1/2 ടീസ്പൂണ്‍ ജീരകം വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ അരച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേര്‍ത്തു ഒന്ന് ,രണ്ടു ടീസ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി യോചിപ്പിച്ചെടുക്കുക .തക്കാളി ചമന്തി റെഡി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post