പാവയ്ക്ക അച്ചാർ - അമ്മയുണ്ടാക്കുന്നതു പോലെ 
By : Nikhil Babu
* അരക്കിലോ പാവയ്ക്ക കഴുകിയതിനു ശേഷം മുറിയ്ക്കാതെ തന്നെ വിനാഗിയും ഉപ്പും ചേർത്ത വെള്ളത്തിൽ അര മണിക്കൂർ ഇട്ടു വെച്ചു 
( പാവയ്ക്ക എന്നല്ല കീടനാശിനികൾ ചേർത്ത എല്ലാ പച്ചക്കറികളും ഇങ്ങനെ ചെയ്താൽ ഒരുപരിധിവരെ കീടനാശിനികൾ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നത് ഒഴിവാക്കാൻ പറ്റും )
* പാവയ്ക്ക ഒന്നുകൂടി വെള്ളത്തിൽ കഴുകി കുരുകളഞ്ഞു ചെറുതായി കനം കുറച്ച് അരിഞ്ഞു 
* ഇതിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയം ഉപ്പും ചേർത്ത് നന്നായി തിരുമ്മി അര മണിക്കൂർ വെച്ചു
* ഇത് എണ്ണയിൽ വറുത്തെടുത്തു ( ഒരുപാട് ഫ്രൈ ആക്കണ്ട )
* ഒരു ചട്ടിയിൽ എണ്ണ ചൂടായപ്പോൾ 15 അല്ലി വെളുത്തുള്ളി , ചെറുതായി അരിഞ്ഞ ഇഞ്ചി ,
10 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മൊരിയുന്നതു വരെ വറുത്തു
* ഇതിലേക്ക് 4 സ്പൂൺ മുളകുപൊടി ചേർത്തു * ഇതിലേക്ക് വറുത്തു വെച്ച പാവയ്ക്കയും അര ഗ്ലാസ് വിനാഗിരിയും ചേർത്തു നന്നായി ഇളക്കി
* ഉപ്പു ആവശ്യം എങ്കിൽ വീണ്ടും ചേർക്കാം
* അച്ചാർ തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post