ഇലയിൽ പൊരിച്ച മീൻ
By : Jithya
വാഴയിലയിൽ മീൻ പൊരിക്കുന്നത് അറിയാമോ .. ഇല്ലെങ്കിൽ വായിച്ചോളൂ ....
എണ്ണ കുറച്ചു ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക് ഈ രീതി പരീക്ഷിക്കാം . കൂടാതെ മീൻ അധികം ഡ്രൈ ആകുകയോ കരിയുകയോ ചെയ്യാതെ സോഫ്റ്റ് ആയിട്ടിരിക്കുകയും ചെയ്യും.

വൃത്തിയാക്കിയ മീൻ ഉപ്പും മുളകും മഞ്ഞളും തേച്ചു marinate ചെയ്ത് വെക്കുക . പാൻ ചൂടാകുമ്പോൾ കഴുകി തുടച്ച വാഴയില മുകളിൽ വെക്കുക. തീ കുറച്ചു വെച്ചു വേണം ഇല വെക്കാൻ ഇല്ലെങ്കിൽ ചൂടുകൊണ്ട് ഇലയുടെ ഷേപ്പ് മാറാൻ ചാൻസുണ്ട് . ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചതിനു ശേഷം മീൻ ഓരോന്നായി ഇലയിലെക്ക് വെക്കുക .ഇനി മീഡിയം flame ഇൽ അടച്ചു വെച്ചു വേവിക്കാം . മീനിലെ വെള്ളം ഒക്കെ വറ്റി വരുമ്പോൾ മറിച്ചിടാം. ടേബിൾ സ്പൂൺ എണ്ണ കൂടി മീനിന്റെ മുകളിലൂടെ ഒഴിച്ച കൊടുകാം. ഇനി 2 സൈഡും മൊരിഞ് വരുന്നത് വരെ തിരിച്ചും മറിച്ചും ഇടാം. ഇഷ്ടമുള്ളവറ്ക്ക് കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ഇട്ടുകൊടുക്കാം. ഹെൽത്തി & ടേസ്റ്റിയും ആണ് വാഴയിലയുടെ നല്ലൊരു flavor ഉം കിട്ടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post