അട പ്രഥമൻ (Ada Pradhaman)
By : Anu Thomas
അട - 100 ഗ്രാം 
ശർക്കര - 250 ഗ്രാം
തേങ്ങ പാൽ (രണ്ടാം പാൽ ) - 2 കപ്പ്‌
ഒന്നാം പാൽ - 1 കപ്പ്‌
അണ്ടി പരിപ്പ് , കിസ്മിസ് ,തേങ്ങ കൊത്ത് - ആവശ്യത്തിനു
ഏലക്ക പൊടിച്ചത് - 3

അട കഴുകി 3 കപ്പ്‌ വെള്ളത്തിൽ സോഫ്റ്റ്‌ ആകുന്നതു വരെ വേവിക്കുക. വെള്ളം ഊറ്റിയ ശേഷം തണുത്ത വെള്ളത്തിൽ അട കഴുകിയാൽ ഒട്ടിപിടിക്കില്ല.ശർക്കര ഉരുക്കി അരിച്ചു എടുക്കുക.ഒരു പാത്രത്തില ഉരുക്കിയ ശര്ക്കരയും , അടയും ,2 ടീ സ്പൂണ്‍ നെയ്യും ചേർത്ത് ചെറിയ തീയിൽ വേവിക്കുക. കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുക. പാലിന്റെ അളവ് പകുതി ആകുമ്പോൾ ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് കൂടി വച്ച ശേഷം ഏലക്ക പൊടിച്ചതും ചേർത്ത് ഓഫ്‌ ചെയ്യുക.നെയ്യിൽ വറുത്ത അണ്ടി പരിപ്പ് , കിസ്മിസ് ,തേങ്ങ കൊത്ത് ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post