ചപ്പാത്തിക്ക് ഒരു തക്കാളി കറി
By : Shaila Warrier
ഈ തക്കാളി കറി ഉണ്ടാക്കാൻ 7 മിനിട്ടോളം സമയം മതി . താഴെ പറയുന്ന അളവിൽ ഉണ്ടാക്കിയാൽ 4 പേർക്ക് കഴിക്കാൻ ഉണ്ടാകും.

പഴുത്ത തക്കാളി - 3 
ഇടത്തരം സവാള - 4
എണ്ണ- 2 ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി- 1/4 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 സ്പൂണ്‍
മുളകുപൊടി- എരുവിന് ആവശ്യത്തിനു
മല്ലിപ്പൊടി - 1/2 ടി സ്പൂണ്‍
ജീരകപ്പൊടി - 3 നുള്ള്
ഗരം മസാല - 1 ടി സ്പൂണ്‍
കസൂരി മേഥി - 2 ടേബിൾ സ്പൂണ്‍
കട്ടി തേങ്ങാപ്പാൽ - 1 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്

സവാള നുറുക്കി സ്വല്പം വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. 2 വിസിൽ വന്നാൽ തീ കെടുത്തുക. ഈ സമയത്ത് തക്കാളി ചെറിയ ചതുരക്കഷ്ണങ്ങൾ ആയി നുറുക്കി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തക്കാളി അതിൽ ഇട്ടു വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ , വേവിച്ച സവാള മിക്സിയിൽ അരച്ചെടുത്തത് ചേർത്തിളക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർക്കുക. തക്കാളി സവാള കൂട്ട് വഴന്നു കുറുകി വന്നാൽ മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല , കസൂരി മേഥി , ഉപ്പ് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാകമായാൽ മുക്കാൽ കപ്പ്‌ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തിളപ്പിക്കുക. ഇനി ബാക്കി പാൽ ചേർത്ത് ഒരു തിള വന്നാൽ തീ കെടുത്തുക . ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post