ഉണ്ണിയപ്പം
By : Ambily Mahesh
ഒരുപാടു തവണ നമ്മുടെ അടുക്കളയിൽ പ്രത്യക്ഷപ്പെട്ട ഒരു നാലുമണി പലഹാരമാണ് ഉണ്ണിയപ്പം. വീണ്ടും എന്തിനാണ് പോസ്റ്റുന്നതെന്നു തോന്നിയില്ലേ?? കാരണം ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ പലപ്പോഴും നേരിട്ടൊരു പ്രശ്നമാണ് തണുത്തു കഴിയുമ്പോൾ ഇതു കുറച്ചു കട്ടിയാകുന്നു.ഞാൻ പരീക്ഷിച്ച് ഒടുവിൽ ആഗ്രഹിച്ചതുപോലെ തന്നെ ഉണ്ടാക്കിയെടുത്തു. എന്നെപ്പോലെ ചിന്തിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് പ്രയോജനപ്പെടട്ടേന്നു വിചാരിച്ചു.ഞാൻ പോസ്റ്റുവാണേ.

പച്ചരി ---- 2 കപ്പ്
ഗോതമ്പുപൊടി /
റവ. -----1/2 കപ്പ്
ശർക്കര. ---- 1/4 കിലോ
പാളയൻകോടൻ
പഴം ------ 3 എണ്ണം
സോഡാപ്പൊടി ---- 1 ചെറിയ സ്പൂൺ
ഉപ്പുപൊടി ----- ഒരു നുള്ള്
കറുത്ത എള്ള് ---- ആവശ്യത്തിന്
തേങ്ങ ചെറുതായി
നുറുക്കിയത് ----- ആവശ്യത്തിന്
(നെയ്യിൽ വറുത്ത്
വെയ്ക്കുക)
നെയ്യ്/ വെള്ച്ചെണ്ണ ---- വറുക്കാൻ
ആവശ്യത്തിന്
ശർക്കര കുറച്ചു വെള്ളമൊഴിച്ച് ഉരുക്കി വെയ്ക്കുക. പച്ചരി അധികം വെള്ളം ചേർക്കാതെ ഉരുക്കി അരിച്ചു വെച്ചിരിക്കുന്ന ശർക്കരപാനിയൊഴിച്ച് മിക്സിയിൽ അരക്കുക.ഇതിലേക്ക് പഴം ചേർത്ത് നന്നായി അരച്ചെടുക്കുക.ഈ മിശ്രിതത്തിലേയ്ക്ക് ഗോതമ്പുപൊടി, സോഡാപ്പൊടി,ഉപ്പ്,എള്ള്,വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്ത് ഇവ ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെയ്ക്കുക.
അരമണിക്കൂറിനു ശേഷം ചൂടായ ഉണ്ണിയപ്പക്കാരയിൽ നെയ്യോ,വെളിച്ചെണ്ണയോ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം കുറെശ്ശെ മാവൊഴിച്ചു കൊടുക്കുക. പാതി വേവായി കഴിയുമ്പോൾ മെല്ലെ തിരിച്ചിട്ടു കൊടുക്കുക. മൂത്തതിനുശേഷം കോരിയെടുക്കുക.
അപ്പോൾ നാളത്തെ നാലുമണി പലഹാരം ഉണ്ണിയപ്പമാക്കിയാലോ???

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post