പാവയ്ക്കാ പുളികറി

01. ഇടത്തരം പാവയ്ക്ക - രണ്ട്

02. വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍

03. പച്ചമുളക് - രണ്ട്

04. മഞ്ഞള്‍പ്പൊടി - പാകത്തിന്

05. തേങ്ങ ചുരണ്ടിയത് - അര മുറി,
ജീരകം - ഒരു നുള്ള്,
കടുക് - അര ചെറിയ സ്പൂണ്‍,
വെളുത്തുള്ളി - രണ്ടല്ലി

06. മുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍,
ചുവന്നുള്ളി (അരിഞ്ഞത്)- അഞ്ച്,
കറിവേപ്പില - രണ്ടു തണ്ട്,
ഉപ്പ് - പാകത്തിന്

07. എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

* പാവയ്ക്ക ഒരിഞ്ചു നീളത്തില്‍ അരിയുക.
* കാല്‍ക്കപ്പു വെള്ളത്തില്‍ പുളി പിഴിഞ്ഞ് ഇതില്‍ ചേര്‍ക്കുക. ഇതിനൊപ്പം മഞ്ഞള്‍പ്പൊടി, പച്ചമുളക് ഇവ ചേര്‍ത്തു വേവിക്കുക.
* വെന്തു വരുമ്പോള്‍ അഞ്ചാമത്തെ ചേരുവ തരുതരുപ്പായി അരച്ചതു ചേര്‍ത്തിളക്കുക.
* ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തു നന്നായി വേവിക്കുക.
* അടുപ്പില്‍ നിന്നു വാങ്ങി വെളിച്ചെണ്ണ ഒഴിച്ചു മൂടി വയ്ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post