ചേമ്പ് മെഴുക്കു പുരട്ടി 
By : Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍ 
ചെറിയ ചേമ്പ് – 4-5 എണ്ണം 
ചുവന്നുള്ളി – 6-8 എണ്ണം ചതച്ചത് 
വെളുത്തുള്ളി – 1 തുടം ചതച്ചത്
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉപ്പു

ഉണ്ടാക്കുന്ന വിധം

ചേമ്പ് തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍ പൊടി യും ചേര്‍ത്തു മുക്കാല്‍ ഭാഗത്തോളം വേവിക്കുക.

ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് , കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ചതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്തു ബ്രൌണ്‍ നിറമാകുന്നതു വരെ നന്നായി മൂപ്പിക്കുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ത്തു നന്നായി മൂപ്പിച്ചു വേവിച്ചു വെച്ചിരിക്കുന്ന ചേമ്പ് ഇട്ടു , വേണമെങ്കില്‍ ഒന്ന് രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്തു മൂന്നു നാല് മിനുട്ട് അടച്ചു വെച്ച് വേവിക്കുക.

അതിനു ശേഷം ഇളക്കി ഡ്രൈ ആക്കി എടുക്കാം .

ചോറിന്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്‌ ആണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post