ചൗവ്വരി സേമിയ പായസം (Sago Vermicelli Kheer)
By : Sharna Lateef
എല്ലാ മലയാളികൾക്കും എന്റെ 
ഹൃദയം നിറഞ്ഞ ഓണാശംസകൾ. .

അട പ്രഥമൻ ആയാലും സേമിയ പായസം ആയാലും കുറച്ചു ചൗവ്വരി ചേർത്താൽ നല്ല ടേസ്റ്റാണ് .നിങ്ങളും ട്രൈ ചെയ്തു നോക്കുമല്ലോ അല്ലേ ..ഞാനിവിടെ വല്യ സേമിയ ആണ് എടുത്തിരിക്കുന്നത് .

സേമിയ - ഒന്നര കപ്പ് ( നുറുക്കിയത്
നെയ്യ് - 2 സ്പൂൺ
ചൗവ്വരി - അര കപ്പ്
പാൽ - ഒന്നര ലിറ്റർ
വെള്ളം - 3 കപ്പ്
പഞ്ചസാര
ഏലക്കാപ്പൊടി
നട്സ് ,കിസ്മിസ്

ആദ്യം തന്നെ ചൗവ്വരി കുറച്ചു വെള്ളമൊഴിച്ചു വേവിച്ചു വെക്കണം .പകുതി പാലും വെള്ളവും തിളക്കാൻ വെക്കുക .പാനിൽ നെയ്യൊഴിച്ചു ചൂടാവുമ്പോൾ സേമിയ വറുത്ത ശേഷം പാലും വെള്ളവും ചേർത്ത് വേവിക്കണം .വെന്തു വരുമ്പോൾ ചൗവ്വരി , ആവശ്യത്തിന് പഞ്ചസാര ചേർക്കുക .കുറുകി വരുമ്പോൾ ബാക്കി പാൽ കൂടി ചേർത്ത് 5 മിനിറ്റിനു ശേഷം flame ഓഫ് ചെയ്യാം .ഏലക്കാപ്പൊടി , വറുത്ത നട്സ് ,കിസ്മിസ് ചേർക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post