കൂർക്ക ഉപ്പേരി...
By: Aswathi Sudeep

വളരെ സ്വാദിഷ്ടമായ കൂർക്ക വിഭവങ്ങൾ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്.ഒരു വെറൈറ്റി ഐറ്റം ഇതാ...
തൊലി കളഞ്ഞ് ചെറുതായി മുറിച്ചെടുത്ത കൂർക്ക ആദ്യം ഉപ്പും ചേർത്ത് വേവിക്കുക. മാറ്റി വെക്കുക. 

ചെറിയ ഉള്ളി-5 എണ്ണം
മുളക് പൊടി 3 സ്പൂൺ
വെളുത്തുള്ളി -1 എണ്ണം

ഇവ നന്നായി അരച്ചെടുക്കുക. ശേഷം ഒരു തവയിൽ കടുക് വറുക്കുക. വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക.അരപ്പ് ചേർത്ത് ഇളക്കുക.അരപ്പ് നന്നായി വാടിക്കഴിഞ്ഞതിന് ശേഷം വേവിച്ച് വച്ച കൂർക്ക ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post