മാങ്ങാ അച്ചാര്‍
By : Murali Sudhakaran
നല്ല പുളിയുളള പച്ചമാങ്ങ - 4 എണ്ണം ചെറുതായി
അരിയണം
മുളകുപൊടി - 5 tbl spn
കാശ്മീരി മുളകുപൊടി - 3 tspn
ഉപ്പ് - 3-31/2 tbl spn
എളെളണ്ണ - 1/4 കപ്
കായപ്പൊടി - 1tbl spn
ഉലുവപ്പൊടി - 1/2 tbl spn
കടുക് നന്നായി
ക്രഷ് ചെയ്തത് - 2 tbl spn
നാലഞ്ച് വററല്‍ മുളക്, രണ്ട് തണ്ട് കറിവേപ്പില, 2 tspn കടുക് എന്നിവ താളിക്കാന്‍.
തയ്യാറാക്കുന്ന വിധം
***********************
അരിഞ്ഞുവെച്ച മാങ്ങയിലേക്ക് മുളകു പൊടികള്‍, ഉപ്പ്, പകുതി എണ്ണ എന്നിവ ചേര്‍ത്ത് ഒരു ദിവസം വെക്കുക. പിന്നീട് കായം, ഉലുവ, കടുക് ഇവ ചേര്‍ത്തിളക്കുക. ബാക്കി പകുതി എണ്ണയില്‍ താളിക്കാനുളളവ താളിക്കുക. തണുത്തതിനു ശേഷം ഇത് മാങ്ങാക്കൂട്ടിലേക്കൊഴിക്കുക. പുളി കുറവാണെന്‍കില്‍ അല്‍പം വിനിഗര്‍ ഒഴിക്കാം. തിളപ്പിച്ചാറിയ വെളളം ചേര്‍ത്ത് ആവശ്യത്തിന് ലൂസാക്കുക. ഒരു നുളള് പഞ്ചസാര കൂടി ചേര്‍ത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post