പച്ച തുവര മസാല (തുവര പരിപ്പിന്റെ തുവര)
By : Sini Suneesh
പച്ച തുവര - 1 cup
സവാള - 2 nos
തക്കാളി - 1 big
പച്ചമുളക് - 4 nos
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tspn
മല്ലിയില - 1 bunch
മുളക്പൊടി - 2 tspn
മല്ലിപ്പൊടി - 1 tspn
ഗരം മാസാലപൊടി - 1 tspn
മഞ്ഞൾപൊടി - ¼ tspn
എണ്ണ ആവശ്യത്തിന്
കടുക്
കറിവേപ്പില
ഒരു cup തുവര കഴുകി ഇച്ഛിരെ ഉള്ളിയും, ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. ഒരു വിസിൽ മതി.
ഇനി സവാള എണ്ണയിൽ വഴറ്റുക. (നല്ലപോലെ വഴറ്റണം അല്ലെങ്കിൽ കറി മധുരിക്കും.) ഇഞ്ചി വെളുത്തുള്ളി പേസ്റ്, പച്ചമുളക് അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക. ഇത് നന്നായി വഴന്റ് കഴിഞ്ഞാൽ തക്കാളി ചേർക്കുക. തക്കാളിയും നന്നായി വഴറ്റണം. ഒരു പിടി മല്ലിയില, മുളക്പൊടി, മല്ലിപ്പൊടി , മസാലപ്പൊടി , ഇച്ഛിരെ മഞ്ഞൾപൊടി ചേർത്ത് വീണ്ടും വഴറ്റുക. എല്ലാം ഒരു പരുവം ആയാൽ വാങ്ങി തണുത്തു കഴിഞ്ഞാൽ മിക്സിയിൽ അരച്ചെടുക്കുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച്, അരച്ചതും വേവിച്ചു വെച്ച തുവരയും ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് ഒന്ന് തിള വന്നാൽ വാങ്ങി വെക്കാം. ഒത്തിരി വെള്ളം ചേർക്കരുത്. കുറുകി ഇരിക്കണം.
ചപ്പാത്തിക്ക് ഇത്രയും പറ്റിയ കറി വേറെ ഇല്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post