ചൈനീസ് വിഭവം പ്രോണ്‍സ് വിത്ത്‌ പീനട്ട് (Prawns with Peanut).
By : C T William
എന്‍റെ ചൈന സന്ദര്‍ശനം പല അനുഭവങ്ങളും ഓര്‍മ്മകളും നിലനിര്‍ത്തുന്നുണ്ടെങ്കിലും സ്വാദിഷ്ടമായ ഒരു ചൈനീസ് വിഭവം എന്‍റെ അടുക്കളയില്‍ പരീക്ഷിച്ചത് ഈയടുത്താണ്. 

ചൈനയിലെ ലോട്ടസ് ലേക്ക് (Lotus Lake) പരിസരത്തെ ഒരു ബിയര്‍ പാര്‍ലറില്‍ വച്ചാണ് ഞാന്‍ ഈ വിഭവം പരിചയപ്പെട്ടത്‌. പ്രോണ്‍സ് വിത്ത്‌ പീനട്ട് (Prawns with Peanut). 

ഭാഷയുടെ പരിമിതി കൊണ്ട് ഈ വിഭവത്തിന്‍റെ പാചക രീതി പൂര്‍ണ്ണമായും ചോദിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും ലഭ്യമായ അറിവ് വച്ചുകൊണ്ടാണ് ഞാന്‍ ഈ വിഭവം പരീക്ഷിച്ചത്. എന്തായാലും വിഭവം സ്വാദിഷ്ടമാണെന്ന് എനിക്ക് ഉറപ്പ് തരാന്‍ കഴിയും.

ഞാന്‍ തയ്യാര്‍ ചെയ്ത പ്രോണ്‍സ് വിത്ത്‌ പീനട്ട് (Prawns with Peanut) വിഭവത്തിന്‍റെ പാചകരീതി താഴെ പറയും വിധമാണ്.

നാനൂറ് ഗ്രാം ചെമ്മീന്‍ പരിപ്പ് നന്നായി വൃത്തിയാക്കി കഴുകിയെടുത്ത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഫിഷ്‌ മസാലപ്പൊടി പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് അഞ്ച് മിനിറ്റ് ചേരുവ പിടിക്കാനായ് മാറ്റിവക്കുക. പിന്നീട് പ്രെഷര്‍ കുക്ക് ചെയ്യുക.

നന്നായി ചൂടാക്കിയ ഫ്രയിംഗ് പാനില്‍ ആവശ്യത്തിലധികം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ചുവന്ന പിരിയന്‍ മുളക് ഏകദേശം ഇരുപത്തഞ്ച് എണ്ണം വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുത്ത് മാറ്റിവക്കുക. പിന്നീട് നൂറ് ഗ്രാം പീനട്ട്, ഒരു കപ്പ് തേങ്ങ ചുരകിയത്, രണ്ടു ടേബിള്‍ സ്പൂണ്‍ ചതച്ച മുളക്, പത്തോളം വെള്ളുള്ളി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞെടുത്തത് എന്നിവ വെളിച്ചെണ്ണയില്‍ മൊരിച്ചെടുക്കുക.

നേരത്തെ പ്രെഷര്‍ കുക്ക് ചെയ്തുവച്ച പ്രോണ്‍സ് വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ചേരുവയിലേക്ക് പകര്‍ത്തുക. നന്നായി ഡ്രൈ ചെയ്തെടുത്ത പ്രോണ്‍സിലേക്ക് നേരത്തെ മൂപ്പിച്ചെടുത്ത പിരിയന്‍ മുളക് ആലങ്കാരികമായി മിക്സ്‌ ചെയ്യുക. ബിയറിന്റെ കൂടെ കഴിക്കുന്ന ഈ വിഭവത്തിന് എരിവ് (ചില്ലി) കൂടുതലായിരിക്കും. അതുകൊണ്ട് ട്ടൊമാടോ സോസ് (Tomato Sauce) ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഇനി ഈ ചൈനീസ്‌ വിഭവം പ്രോണ്‍സ് വിത്ത്‌ പീനട്ട് (Prawns with Peanut) പരീക്ഷിച്ചുനോക്കു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post