പാവയ്ക്കാ തീയൽ.
By : Seema Joby
ഇത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്....
പാവയ്ക്കാ.- ഇടത്തരം 2 എണ്ണം
പച്ചമുളക് - 3 എണ്ണം 
വാളൻ പുളി - നെല്ലിക്ക വലുപ്പത്തിൽ
നാളികേരം - 1 കപ്പ്
മല്ലിപൊടി -2 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
മഞ്ഞൾ പൊടി - 1/4 സ്പൂൺ
ഓയിൽ - ആവശ്യത്തിന്
കടുക് - 1 സ്പൂൺ
കറി വേപ്പില - 2 കതിർപ്
ഉണക്ക മുളക് - 2 എണ്ണം

പാകം ചെയുന്ന വിധം

കുറച്ചു ഓയിൽ ഒഴിച്ച് നാളികേരം നന്നായി വറക്കുക. ബ്രൗൺ കളർ ആയി വരുമ്പോൾ മല്ലിപൊടിയും മുളക് പൊടിയും ചേർത്തു വഴറ്റുക.
ചൂടാറിക്കഴിയുമ്പോൾ മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ചെറുതായി മുറിച്ച പാവയ്ക്കയും പുളി പിഴിഞ്ഞ് ഒഴിച്ചതും മഞ്ഞൾപൊടിയും പച്ചമുളകും ഉപ്പും ഇട്ടു വേവിക്കുക. വെന്തു കഴിയുമ്പോൾ അരപ്പ് ചേർത്ത് തിളപ്പിക്കുക. അതിനു ശേഷം കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.. പാവയ്ക്കാ തീയൽ റെഡി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post