Pepper Chicken
By : Vishnupriya Manoj
ഇത് ഞാൻ വയ്ക്കുന്ന രീതിയാണേ, തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയാണ്..

ആദ്യം ചിക്കൻ ഇച്ചിരി കുഞ്ഞു കഷ്ണങ്ങളായി മുറിയ്ക്കുക, ഇതിലേക്ക് കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പു ചേർത്തു അരമണിക്കൂർ വച്ചേക്കു..

gas on ചെയ്തു പാൻ വച്ചു എണ്ണ ഒഴിച്ച് കൊടുക്കുക, അതിലേക്കു പെരുംജീരകം ഇട്ടു മൂപ്പിച്ച ശേഷം സവാള അരിഞ്ഞതും കറിവേപ്പില പച്ചമുളക് ചേർത്തു വഴറ്റുക, അതൊന്നു വാടിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു കൊടുക്കാം..
ഇതിലേക്ക് ഒന്ന് ചൂടാക്കി പൊടിച്ചെടുത്ത മല്ലിപൊടി കുരുമുളക് പൊടി,ഗരം മസാല പൊടി ചേർക്കാം.. ഇച്ചിരി മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം..

മസാലയൊക്കെ ചൂടായ ശേഷം ചിക്കൻ ചേർക്കാം, വെള്ളം ഒഴിച്ച് കൊടുക്കണ്ട ആവശ്യമില്ല.. high flame ൽ 5 Mnt വയ്ക്കുക, അതിനു ശേഷം low flame ൽ ഒരു 15 Mnt അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പു ചേർത്തു കൊടുക്കുക.

ഇടയ്ക്കു ഇടയ്ക്കു ഇളക്കി കൊടുക്കണം. എരിവ് വേണമെങ്കിൽ കുരുമുളക് ചേർത്തു കൊടുക്കാം.ഗ്രേവി വേണ്ട, dry ആയി ഇരിക്കണമെങ്കിൽ മൂടി വയ്ക്കാതെ വറ്റിച്ചെടുക്കുക..

ഇത്രേയുള്ളൂ പരിപാടി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post