തേങ്ങ അരച്ച മീൻ കറി
By : Josmi Treesa
മീൻ 1/2 Kg ക്യൂബ്സ് ആക്കിയത്
ചുവന്നുള്ളി 6-8 എണ്ണം
ഇഞ്ചി ഒരു കഷണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 3-4 എണ്ണം നീളത്തിൽ മുറിച്ചത്
മുളക് പൊടി 1-2 Tsp
മഞ്ഞൾ പൊടി 1/2 Tsp
തേങ്ങ 1/2 കപ്പ്
ഉലുവ 1/4 Tsp
കുടം പുളി 2 കഷണം
കറി വേപ്പില, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ
ആവിശ്യത്തിന്
കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ ഇട്ടു വെക്കുക.
തേങ്ങ, 4-5 ചുവന്നുള്ളി, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് ഇവ കുറച്ചു വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
മൺചട്ടി അടുപ്പിൽ വെച്ചു ഈ അരപ്പു ചേർക്കുക. ഇഞ്ചിയും പച്ചമുളകും ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ പുളിയും മീൻ കഷണങ്ങളും കുറച്ചു കറി വേപ്പിലയും ചേർത്ത് അടച്ചു വെച്ചു വേവിക്കുക. ഇടയ്ക്കു ചട്ടി ഒന്ന് ചുറ്റിച്ചു കൊടുക്കാം. വെന്തു ചാറു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക. മൂത്തു വരുമ്പോൾ ബാക്കി ഉള്ള ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറി വേപ്പിലയും ചേർത്ത് ചുവക്കെ മൂപ്പിച്ചു കറിയിലേക്കു ചേർക്കുക.
നല്ല ചൂട് ചോറിന്റെ കൂടെ നല്ല ടേസ്റ്റാ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes