ഇന്നലെ കുറച്ചു പേർ വെജിറ്റബിൾ സൂപ്പ് ചോദിച്ചു . ഇന്നൊരു കാബ്ബജ് സൂപ്പ് ഉണ്ടാക്കുന്ന വിധം എഴുതുന്നു . കാബ്ബജ് വേവിക്കുമ്പോ ബാക്കി വരുന്ന വെള്ളം വെച്ചാണ് ഇതു ഉണ്ടാക്കേണ്ടത് . എന്റെ വീട്ടിലെ സ്ഥിരം പരിപാടിയാണിത് . കെട്ട്യോന് വെജിറ്റബ്ൾസ് വേവിക്കുന്ന വെള്ളം ചൂടോടെ കുടിക്കാൻ വേണമെന്ന് പറയും . അതിൽ ഉപ്പും കുരുമുളകുമൊക്കെ ഇട്ടു കുടിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും ഏതു കൊള്ളാല്ലോ എന്ന് തോന്നിയത് .

ചെയ്യേണ്ട വിധം കാബ്ബജ് വേവിക്കുമ്പോ കുറച്ചു കൂടുതൽ വെള്ളം വെച്ച് വേവിക്കുക . വെന്തു കഴിയുമ്പോ ആ വെള്ളം ഊറ്റി വേറെ പാത്രത്തിൽ ഒഴിക്കുക . വേറെ ഒരു പാത്രത്തിൽ അൽപ്പം ബട്ടർ എട്ടു ചൂടാക്കുക . അതിലേക്കു വെളുത്തുള്ളി, സ്പ്രിങ് ഒണിയന്റെ തണ്ട് , കാരറ്റ് സെലറി,ക്യാപ്സിക്കും എങ്ങനെ വീട്ടിൽ ഉള്ള പെട്ടന്ന് വേവുന്ന എന്തെങ്കിലും ഒക്കെ ഇട്ടു വഴറ്റുക . അതിലേക്കു ഉപ്പും ആവശ്യത്തിന് കുരുമുളകും തൂവുക, കാബ്ബജ് വെന്ത വെള്ളം ഒഴിക്കുക തിളപ്പിക്കുക . ചൂടോടെ കഴിക്കുക . ഇതിനു അധികം കട്ടി ഉണ്ടാവില്ല . എങ്കിലും ഒരു ഹെൽത്തി റെസിപ്പി വേണ്ടവർക്ക് ഉപയോഗിക്കാം . പിന്നെ മാറ്റി വെച്ച വെന്ത കാബ്ബജ് മെഴുക്കുപെര്ട്ടിയോ തോരനോ വെച്ച് കഴിക്കുക .

By : Ranjana Venu

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post