ഇത് ഒരു ഹെൽത്തി റൈസ് ആണ് . 
By : Sini Suneesh
നമ്മടെ മല്ലിയിലയും പുതിനയിലയും ചേർത്തുള്ള റൈസ്. നമുക്കെല്ലാവർക്കും അറിയാം ഈ രണ്ടു പേരും ആരോഗ്യത്തിന് വളരെ നല്ല ടീംസാണ്. 
ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്ന മല്ലിയില പിഴിഞ്ഞ് നിത്യവും രാവിലെ ഒരു ടിസ്പൂൻ അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്നാണ് പറയപ്പെടുന്നത്.

പിന്നെ നമ്മുടെ പുതിന വിലയോ തുച്ചം ഫലമോ മെച്ചം. വായു ദോഷത്തിനും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കാനും ചർമ്മത്തിന്റെ നിറം നന്നാക്കാനും, അങ്ങനെ ഒത്തിരി കാര്യങ്ങൾക്ക് ഇവൻ കേമൻ ആണ്
ഇവനെ മണത്താൽ വരെ ജലദോശത്തിനു ശമനം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഇനി നമ്മക്ക് ഇവരെ വെച്ച് ടേസ്റ്റി ആയൊരു റൈസ് ഉണ്ടാക്കാം..

പുതിന മല്ലിയില ചോറ്
Mint coriander leaves rice
--–---------------\\---||---//------------------------

ചേരുവകൾ

1. ബസുമതി അരി (അല്ലെങ്കിൽ ചോറ് വെക്കുന്ന മറ്റേതെങ്കിലും പച്ചരി) - 2 cups
ഉള്ളി - 1 (അരിഞ്ഞത് )
നാരങ്ങാ നീര് - 1 tbsp
വെള്ളം - 4 cups
ഉപ്പ് - ആവശ്യത്തിന്
നെയ്യ് / എണ്ണ - 2 tbsp

2. പുതിനയില - 1 cup
മല്ലിയില (Cilantro) - 1 cup
തേങ്ങ ചിരകിയത് - 1/4 cup
ഇഞ്ചി - 1" piece
വെളുത്തുള്ളി - 4 cloves
പച്ചമുളക് - 5 or 6
മസാലകൾ - 1" കഷ്ണം കറുവപ്പട്ട, ഗ്രാമ്പൂ 3, ഏലക്കാ 2, താക്കോലം 1,
പെരും ജീരകം - 1 tsp

3. കശുവണ്ടിപ്പരിപ്പ് - 2 tbsp
കടുക് - 1/2 tsp
കടലപ്പരിപ്പ് - 1 tsp
ഉഴുന്നുപരിപ്പ് - 1 tsp
ചുവന്നമുളക് - 1
കറുവയില - 1

തയാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ അരയ്ക്കുക.
കുക്കറിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് മൂന്നാമത്തെ ചേരുവകൾ മൂപ്പിക്കുക.
ശേഷം അരിഞ്ഞുവെച്ച ഉള്ളി ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുംവരെ വഴറ്റുക.
ഇനി അരച്ച് വെച്ചിരിക്കുന്ന കൂട്ട് ചേർക്കുക. മസാല പച്ചമണം മാറി ഡാർക്ക് ഗ്രീൻ കളർ ആകുന്നിടംവരെ ഒരു 5 - 10 മിനുറ്റ് മീഡിയം ഫ്ലേമിൽ വഴറ്റുക.
ഇനി 4 കപ്പ് വെള്ളം, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക.
കഴുകി വാരി വെച്ചിരിക്കുന്ന അരിയും ചേർത്ത് കുക്കർ അടച്ച് വേവിക്കുക.രണ്ട് വിസിൽ മതിയാകും.

ഇപ്പോൾ നിങ്ങടെ മുന്നിൽ ഇരിക്കുന്നതാണ് സ്വാദിഷ്ടമായ പുതിന മല്ലിയില റൈസ്…. !!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post