ഇടിചക്ക. 
By : Laly Ashokan
ഒന്ന് ശ്രദ്ധിക്കൂ കൂട്ടുക്കാരെ, നമ്മുടെ നാട്ടില്‍ ചക്ക സീസണ്‍ൻറ്റെ ആരംഭം. ചക്കയായ ചക്കകളൊക്കെ തമിഴ് മക്കള്‍ അര പരുവം ആവുമ്പോഴെ വണ്ടിയില്‍ കയറ്റി തമിഴ്നാട്ടിലോട്ട് കടത്തുന്നു. അവര്‍ക്കറിയാം ഇതിൻറ്റെ ഗുണം. നമ്മുക്കറിയാമെങ്കിലും അറിയില്ലന്നുനടിക്കുന്നു. 

ഇന്നത്തെക്കാലത്തു ഒട്ടും വിഷം കലരാത്ത ഒരു ഭക്ഷണം പദാര്‍ഥമാണ് നമ്മുടെ സ്വന്തം ചക്ക. പച്ച ചക്ക എങ്ങനെ കഴിച്ചാലും ( പുഴുങ്ങിയോ, കറി വച്ചോ ) രക്തത്തിലെ sugar level കുറയും. അതുകൊണ്ടു diabetes ഉള്ളവര്‍ക്ക് നല്ലതാ. പച്ച ചക്ക ചുള ഉണക്കിയെടുത്തു സൂക്ഷിച്ചു വച്ചു , കറി വയ്ക്കാനും, പൊടിച്ചെടുത്തു ചപ്പാത്തി മുതലായവ ഉണ്ടാക്കുമ്പോൾ ചേർക്കാനും നല്ലതാണ്.

ഇനി ഇടി ചക്ക ഉണ്ടാക്കുന്ന വിധം.
____________________________________

ഇളം ചക്ക ( മുറിച്ചു നോക്കുമ്പോൾ ചക്കചുള ചെറുതായി വച്ചു വരുന്ന പരുവം ) ഇതു പുറം തൊലി ചെത്തി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതു കുറച്ചു മഞ്ഞൾപൊടിയും, ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ഈ കഷണങ്ങൾ ചതച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിൽ കടുക് വറുത്തു ചതച്ച ചക്ക ഇട്ടു, തോരത്തിനുള്ള അരപ്പ് തയാറാക്കി അതും ഇട്ടു, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വച്ചു ( തീ കൂടരുത് ) ആവി വരുമ്പോള്‍ ചിക്കി തോർത്തി എടുക്കുക. Super taste ആണ് കേട്ടോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post