ഉള്ളിവട ( savala vada , onionvada )
By : Sharna Lateef
പണ്ടത്തെ ചായക്കട സ്‌റ്റൈൽ ഒരു ഉള്ളിവട ആയാലോ കൂട്ടുകാരേ. ഒരു നൊസ്റ്റാൾജിക് രുചി .ആദ്യമേ തന്നെ പറയട്ടെ ഉള്ളിവടയും , ഉള്ളിബജിയും രണ്ടും രണ്ടാണ് .ബജിയിൽ കടലമാവാണ് .ഉള്ളിവടയിൽ മൈദാ ചേർത്താണ് ഉണ്ടാക്കുന്നത് .പലർക്കും അറിയാമായിരിക്കും ..എന്നാലും അറിയാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു .
മൈദാ - രണ്ടു കപ്പ്
വല്യ സവോള - 2 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - അഞ്ചണ്ണം വട്ടത്തിൽ അരിഞ്ഞത്
സോഡാ പൊടി - അര ടി സ്പൂൺ
കറിവേപ്പില കൊത്തിയരിഞ്ഞത്
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു കഷ്ണം
ഉപ്പു
വെള്ളം
മൈദയിൽ സോഡാ പൊടിയും , ഉപ്പും ചേർത്ത ശേഷം സവോള , പച്ചമുളക് , ഇഞ്ചി , കറിവേപ്പില നന്നായി തിരുമ്മി ചേർക്കണം .അതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു ചപ്പാത്തിയെക്കാൾ അയഞ്ഞ പരുവത്തിലുള്ള മാവു തയ്യാർ ആക്കാം .ഈ കൂട്ട് രണ്ടുമൂന്നു മണിക്കൂർ അടച്ചു വെക്കണം .അതിനു ശേഷം കയ്യിൽ വെള്ളം നനച്ചു ഉഴുന്നുവട പോലെ ഹോൾ ഇട്ടു ചൂടായ എണ്ണയിൽ വറുത്തു കോരാം ...( പിന്നെ മൈദാ ആണെന്നുള്ളൊരു പോരായ്മ ഇതിനുണ്ട് കേട്ടോ )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes